പ്രിന്‍സിപ്പലിന് ആദരാഞ്ജലിയര്‍പ്പിച്ച 2 വിദ്യാര്‍ഥികള്‍ പിടിയില്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ, പ്രിന്‍സിപ്പലിനു ആദരാഞ്ജലികള്‍ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയില്‍. പടന്നക്കാട് കുറുന്തൂര്‍ മണക്കാല്‍ ഹൗസിലെ എം.പി.പ്രവീണ്‍, രണ്ടാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥി കാഞ്ഞങ്ങാട് കുന്നുമ്മല്‍ കാര്‍ത്തിക ഹൗസിലെ ശരത് ദാമോദര്‍ എന്നിവരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 31ന് രാവിലെയായിരുന്നു കോളേജില്‍ യാത്രഅയപ്പ് ചടങ്ങ് ഒരുക്കിയത്. ഇതിനിടെയായിരുന്നു എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്.      ‘ആദരാഞ്ജലി’ ബോര്‍ഡ് സ്ഥാപിച്ചതിനു പുറമെ പടക്കം […]