നെഹ്റു കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി

ജിഷ്ണു പ്രണോയിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ് നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായി കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ജിഷ്ണുവിന് മര്‍ദ്ദനമേറ്റെന്ന് പറയപ്പെടുന്ന ദിവസത്തെയും അതിന് മുമ്ബുള്ള ദിവസങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ കോളേജിലെ ഹാര്‍ഡ് ഡിസ്ക്കില്‍ നിന്ന് നശിപ്പിക്കപ്പെട്ടതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഹാര്‍ഡ് ഡിസ്ക് ഫോറന്‍സിക് ലാബിന് കൈമാറിയിട്ടുണ്ട്. കോളേജ് വൈസ് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ നിന്ന് രക്തക്കറ പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. അന്വേഷണം വളരെ നിര്‍ണ്ണായക ഘട്ടത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്.

prp

Related posts

Leave a Reply

*