ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് പച്ചക്കൊടി. നേരിയ പ്രതീക്ഷ നല്കുന്ന കേന്ദ്രാനുമതിയാണ് ലഭിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള സാധ്യതാ പഠനത്തിനാണ് അനുമതി. പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് പരിസ്ഥിതി മന്ത്രാലയം കേരളത്തെ അനുവദിച്ചു. ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്. എന്നാല്‍ കേരളവും തമിഴ്നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. തമിഴ്നാടിന്റെ സമ്മതത്തോടെ മാത്രമേ ഡാം നിര്‍മാണത്തിന് അനുമതി നല്‍കൂ എന്നും പരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കി. […]
Tag: mullaperiyar
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു
പാലക്കാട്: ജലനിരപ്പ് 140 അടി കവിഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ വീണ്ടും തുറന്നതിൽ കളക്ടർ പ്രതിഷേധം അറിയിച്ചു. കേരളത്തിന് മുന്നറിയിപ്പ് നല്‍കാതെയാണ് തമിഴ്നാട് ഷട്ടറുകൾ തുറന്നത്.നാല് ഷട്ടറുകള്‍ രണ്ടടി വീതവും രണ്ട് ഷട്ടറുകള്‍ ഒരടി വീതവുമാണ് ഉയര്‍ത്തിയത്. പെരിയാര്‍ തീരത്തുള്ളവരെ ഭീതിയിലാഴ്ത്തുന്നതാണ് നടപടിയെന്നും മുന്നറിയിപ്പ് നല്‍കാതെ വെള്ളം തുറന്ന് വിട്ടത് ശരിയായില്ലെന്നും തേനി കലക്ടറെ അറിയിച്ചു. എന്നാല്‍ കുറഞ്ഞ അളവില്‍ മാത്രമാണ് വെള്ളം ഒഴുക്കുന്നതെന്നും ആശങ്ക വേണ്ടെന്നുമാണ് തമിഴ്നാടിന്റെ വിശദീകരണം. അതേസമയം, ഇതിനിടെ ഇടുക്കി അണക്കെട്ടിലെ […]
മുല്ലപ്പെരിയാർ എർത്ത് ഡാമിന് ചോർച്ച
ഇടുക്കി: മുല്ലപ്പെരിയാർ എർത്ത് ഡാമിന് ചോർച്ച. പ്രധാന അണക്കെട്ടിന്റെയും ബേബിഡാമിന്റെയും ഇയലിൽ രണ്ടു ഡാമുകളോടു ചേരുന്ന വശങ്ങളിലാണ് എർത്ത് ഡാമിന്റെ ചോർച്ച. ഇരുഡാമുകളുടെയും ഇടയിൽ എർത്ത് ഡാം ദുർബലപ്പെട്ടതായാണ് ചോർച്ച സൂചിപ്പിക്കുന്നത്. രണ്ടു ഡാമുകളുടേയും മധ്യഭാഗത്തുള്ള മൺകൂനയാണ് എർത്ത് ഡാം. 240 അടി നീളവും 15 അടി വീതിയും 45 അടിയോളം ഉയരവുമുള്ള ഈ മൺകൂനയ്ക്ക് പ്രത്യേക സംരക്ഷണ കവചമൊന്നുമില്ല. മരങ്ങളുടെ വേരുകളും പൊത്തുകളുമാണ് ചോർച്ചയ്ക്ക് കാരണമെന്നാണ് സൂചന. എര്‍ത്ത് ഡാമിൽ നിന്നും വശങ്ങളിലൂടെയുള്ള ഒഴുക്ക് അണക്കെട്ടിന്റെ […]
മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 132.7 അടിയായി ഉയര്‍ന്നു
ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമാകുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അവസ്ഥ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇനിയും മഴ ഇതേരീതിയില്‍ തുടരുകയാണെങ്കില്‍ ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ്. 132.7 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ചൊവ്വാഴ്ച രാത്രി ഇത് 132 അടിയായിരുന്നു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്. അതേസമയം, കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കാനാണ് മന്ത്രിസഭാ തീരുമാനിച്ചിരിക്കുന്നത്. അതത് സ്ഥലത്തെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി. […]