തൃശൂര്‍: മഞ്ജുവാര്യര്‍ നായികയായെത്തുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്‍റെ റിലീസിംഗിന് സ്റ്റേ പിന്‍വലിച്ചു. സിനിമയുടെ കഥയുടെ അവകാശവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ഒത്തുതീര്‍പ്പായതോടെയാണ് സ്‌റ്റേ തൃശൂര്‍ അതിവേഗകോടതി നീക്കിയത്. ഇതോടെ വിഷുവിന് ‘മോഹന്‍ലാല്‍’ വരുമോ ഇല്ലയോ എന്ന ആശങ്കകള്‍ക്ക് വിരാമമായി. പരാതിക്കാരനായ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതോടെ അദ്ദേഹം പരാതി പിന്‍വലിക്കുകയായിരുന്നു. ചിത്രം വിഷുവിന്‍റെ തലേദിവസം റിലീസ് ചെയ്യാനിരിക്കെ ആയിരുന്നു കഴിഞ്ഞ ദിവസം റിലീസിംഗ് സ്റ്റേ ചെയ്തത്. ‘മോഹന്‍ലാലിനെ എനിക്ക് ഭയങ്കരപേടിയാണ്’ എന്ന തന്റെ […]
Tag: moohanlal film
‘മോഹന്‍ലാല്‍’ ചിത്രത്തിന് സ്‌റ്റേ..!
ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ചിത്രത്തിന്‍റെ റിലീസ് തടഞ്ഞു. തൃശ്ശൂര്‍ ജില്ലാ കോടതിയുടേതാണ് സ്റ്റേ. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്‍റെ ഹര്‍ജിയിലാണ് ഉത്തരവ്. തന്‍റെ സമാഹാരം മോഷ്ടിച്ചെന്നാണ് രവികുമാറിന്‍റെ പരാതി. ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന കഥാസമാഹാരത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നതെന്ന് രവികുമാര്‍ നേരത്തെ പറഞ്ഞിരുന്നു. കലവൂര്‍ രവികുമാര്‍ പറഞ്ഞത് ഇങ്ങനെ: ‘ഞാന്‍ എഴുതിയ കഥാസമാഹാരത്തിന്‍റെ രണ്ട് എഡിഷന്‍ പുറത്തിറങ്ങിയിട്ടുണ്ട്. അത് മോഹന്‍ലാലടക്കം വായിച്ചതാണ്. മോഹന്‍ലാല്‍ ആരാധികയായ ഭാര്യ കാരണം […]
”ലാലേട്ടാ ലാ ലാ..”; ആരാധകരെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിലെ വീഡിയോ ഗാനം
സാജിദ് യാഹിയ സംവിധാനം ചെയ്ത മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ‘ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്’ എന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി. സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന നടന്‍ ഇന്ദ്രജിത്തിന്‍റെ മകള്‍ പ്രാര്‍ത്ഥന ആലപിച്ചിരിക്കുന്ന ഗാനം ചിത്രം ഇറങ്ങുന്നതിന് മുന്‍പ് തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള സമര്‍പ്പണമാണ് ചിത്രം. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്നതാണ് പുറത്തുവന്നിരിക്കുന്ന ഗാനം. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടോണി ജോസഫാണ്. മഞ്ജുവാര്യരെ കൂടാതെ ചിത്രത്തില്‍ നീണ്ട താരനിര […]
‘ടോണിക്കുട്ടാ..’പാട്ടുമായി മഞ്ജു; ‘മോഹന്‍ലാല്‍’ സിനിമയുടെ രണ്ടാം ടീസര്‍ പുറത്ത്
മഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കാഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായികയായ മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന രംഗങ്ങളാണ് ടീസറിലുള്ളത്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ‘അഴകാന നീലി വരും’ എന്ന ഗാനത്തിന്റെ റീമിക്‌സിനൊപ്പമാണ് മഞ്ജുവിന്‍റെയും കൂട്ടരുടെയും ഡാന്‍സ്. സുനീഷ് വാരനാട് രചന നിര്‍വഹിക്കുന്ന മോഹന്‍ലാലില്‍ സലിംകുമാര്‍ മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. മൈന്റ് സെറ്റ് മൂവീസിന്‍റെ ബാനറില്‍ ടി. […]
ലാലേട്ടന്‍ ഫാനായി മഞ്ജു വാര്യര്‍; ‘മോഹന്‍ലാലി’ന്‍റെ കിടു ടീസര്‍ എത്തി
മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി വേഷമിടുന്ന ചിത്രം മോഹന്‍ലാലിന്‍റെ ടീസര്‍ എത്തി. മോഹന്‍ലാല്‍ ആരാധകരെ ആവശേം കൊള്ളിക്കുന്ന മാസ് രംഗങ്ങളാണ് ടീസറിന്‍റെ ആകര്‍ഷണം. സജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍ ആരാധികയായ മീനൂട്ടിയായി മഞ്ജു വാര്യരും മീനൂട്ടിയുടെ ഭര്‍ത്താവായി ഇന്ദ്രജിത്തും എത്തുന്നു. സലിം കുമാര്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സിദ്ധിഖ് എന്നിങ്ങനെ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. മാര്‍ച്ചിന് ചിത്രം പ്രദര്‍ശനത്തിനെത്തും. മൈൻഡ് സെറ്റ് മൂവീസിന്‍റെ ബാനറിൽ അനിൽകുമാർ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ രചന സുനീഷ് വാരനാടാണ് […]