മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കാണാതായ ഇന്ത്യക്കാരിയായ യുവ ദന്ത ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. മുപ്പത്തിരണ്ടുകാരിയായ പ്രീതി റെഡ്ഡിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിഴക്കന്‍ സിഡ്നിയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്യൂട്ട്കേസിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. ഞായറാഴ്ച ജോര്‍ജ് സ്ട്രീറ്റിലെ മക്ഡോണള്‍ഡ് ലൈനിലാണ് പ്രീതിയെ അവസാനമായി കണ്ടത്. ചൊവ്വാഴ്ച കിംഗ്സ്ഫോര്‍ഡിലെ സ്ട്രാച്ചന്‍ ലെയ്നില്‍ ഇവരുടെ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച സെന്റ് ലിയനാര്‍ഡ്സില്‍ നടന്ന ഡെന്റല്‍ കോണ്‍ഫറന്‍സില്‍ പ്രീതി പങ്കെടുത്തിരുന്നു. […]
Tag: melbon
അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി
ന്യൂഡല്‍ഹി: ഗോല്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തിനിടെ അപകടത്തില്‍ പെട്ട മലയാളി കമാന്‍റര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് യാനമാണ് അഭിലാഷിനെ രക്ഷിച്ചത്. ഫ്രഞ്ച് കപ്പല്‍ ‘ഒസിരിസ്’ അഭിലാഷിന്‍റെ പായ്‌വഞ്ചിക്ക് അടുത്തെത്തിയെന്ന് നേരത്തെ വിവരങ്ങള്‍ ഉണ്ടായിരുന്നു. ചെറു ബോട്ടില്‍ രക്ഷാസംഘം അഭിലാഷിന് അടുത്തേക്കു യാത്ര നടത്തുന്നുവെന്നും എന്നാല്‍ എട്ടുമീറ്ററോളം ഉയരത്തിലുള്ള ശക്തമായ കാറ്റും രക്ഷാദൗത്യത്തെ വൈകിപ്പിക്കുയാണെന്നും വിവരങ്ങള്‍ ലഭിച്ചു. അഭിലാഷിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത ഇന്ത്യന്‍ നാവികസേന ട്വിറ്ററില്‍ സ്ഥിരീകരിച്ചു. ആംസ്റ്റര്‍ഡാം ദ്വീപിലെ ഡോക്ടറുടെ അരികിലേക്ക് അഭിലാഷിനെ കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയയിലെ […]
രക്ഷാദൗത്യം അവസാനഘട്ടത്തില്‍: ഫ്രഞ്ച് കപ്പല്‍ അഭിലാഷിന്‍റെ അടുത്തേക്ക്
പെര്‍ത്ത്: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ അടുത്ത് ഫ്രഞ്ച് കപ്പല്‍ എത്തി. ഫ്രാന്‍സിന്‍റെ മത്സ്യബന്ധന പട്രോളിംഗ് കപ്പലായ ഓസിരിസാണ് അഭിലാഷിന്‍റെ അടുത്തെത്തിയത്. അപകടസ്ഥലത്തിനടുത്തുള്ള ഇന്ത്യന്‍ കപ്പലായ ഐഎന്‍എസ് സത്പുരയ്ക്ക് വെള്ളിയാഴ്ചയോടെ മാത്രമെ അപകടസ്ഥലത്ത് എത്താനാകൂവെന്നും അതിനാലാണ് ഫ്രഞ്ച് കപ്പലിന്റെ സഹായം തേടിയതെന്നും ഇന്ത്യന്‍ നാവികസേന അറിയിച്ചു. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്നു 3500 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്താണ് അപകടമുണ്ടായത്. അഭിലാഷിന്‍റെ തുരിയ എന്ന പായ് വഞ്ചി പൊളിഞ്ഞ് ഒരു […]
അഭിലാഷ് ടോമി സുരക്ഷിതനെന്ന് പുതിയ സന്ദേശം; തിരച്ചില്‍ തുടരുന്നു
മെല്‍ബണ്‍: പായ്‌വഞ്ചിയില്‍ ഗോള്‍ഡണ്‍ ഗ്ലോബ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമി സുരക്ഷിതനാണ് എന്ന സന്ദേശം ലഭിച്ചു. മത്സരത്തിനിടെ അഭിലാണ് ടോമി അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം സുരക്ഷിതനാണെന്ന സന്ദേശം ലഭിച്ചതായി ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍ അറിയിച്ചു. അഭിലാഷ് ടോമിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. അഭിലാഷിന്‍റെ കയ്യിലുള്ള സാറ്റലൈറ്റ് ഫോണും ജിപിഎസ് സംവിധാനവും പ്രവര്‍ത്തന ക്ഷമമാണെന്നും റേസ് അധികൃതര്‍ക്ക് ലഭിച്ച സന്ദേശത്തില്‍ പറയുന്നു. പായ്ക്കലിന്‍റെ തൂണു തകര്‍ന്ന് മുതുകിനാണ് അഭിലാഷിന് സാരമായ പരുക്കേറ്റത്. ഓസ്‌ട്രേലിയിലെ […]
ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം; ഇന്ത്യയുടെ അഭിമാനമായ അഭിലാഷ് ടോമിയെ കാണാതായി
മെല്‍ബണ്‍: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമിയെ കാണാനില്ല. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ താന്‍ സഞ്ചരിക്കുന്ന പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റിട്ടുണ്ടെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍ പെട്ടതെന്നാണ് […]




