ഇന്ത്യന്‍ ദന്തഡോക്ടര്‍ ഓസ്‌ട്രേലിയയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു; മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ സ്യൂട്ട്കേസിനു​ള്ളി​ല്‍

മെ​ല്‍​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​യി​ല്‍ കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​രി​യാ​യ യു​വ ദന്ത ഡോ​ക്ട​റെ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​പ്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ പ്രീ​തി റെ​ഡ്ഡി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കി​ഴ​ക്ക​ന്‍ സിഡ്നി​യി​ല്‍ വ​ഴി​യ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ സ്യൂട്ട്കേസിനു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച ജോ​ര്‍​ജ് സ്ട്രീ​റ്റി​ലെ മ​ക്ഡോ​ണ​ള്‍​ഡ് ലൈ​നി​ലാ​ണ് പ്രീതിയെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. ചൊ​വ്വാ​ഴ്ച കിം​ഗ്സ്ഫോ​ര്‍​ഡി​ലെ സ്ട്രാ​ച്ച​ന്‍ ലെ​യ്നി​ല്‍ ഇ​വ​രു​ടെ കാ​ര്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന​താ​യി കണ്ടെ​ത്തി. ഇ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്യൂട്ട്കേസി​നു​ള്ളി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. 

ഞാ​യ​റാ​ഴ്ച സെ​ന്‍റ് ലി​യ​നാ​ര്‍​ഡ്സി​ല്‍ ന​ട​ന്ന ഡെ​ന്‍റ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ്രീ​തി പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ന്ന് രാ​വി​ലെ 11 ന് ​കു​ടും​ബ​വു​മാ​യി പ്രീതി സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. രാ​വി​ല​ത്തെ ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം വീ​ട്ടി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് ഇ​വ​ര്‍ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് കു​ടും​ബം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ്രീ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ര​വ​ധി ത​വ​ണ വെ​ട്ടേ​റ്റി​ട്ടു​ണ്ട്. സി​ഡ്നി​യി​ലെ പ്ര​മു​ഖ വാ​ണി​ജ്യ കേ​ന്ദ്ര​മാ​യ സി​ബി​ഡി​യി​ലു​ള്ള മാ​ര്‍​ക്ക​റ്റ് സ്ട്രീ​റ്റി​ലെ ഹോ​ട്ട​ലി​ല്‍ പ്രീ​തി​യും മു​ന്‍ കാ​മു​ക​നും ഞാ​യ​റാ​ഴ്ച ത​ങ്ങി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളെ റോ​ഡ് അ​പ​ക​ട​ത്തി​ല്‍ മരി​ച്ച​താ​യും ക​ണ്ടെ​ത്തി. ഇതും പ്രീതിയുടെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു മ​ന​പൂ​ര്‍​വം സൃ​ഷ്ടി​ച്ച അ​പ​ക​ട​മാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

prp

Related posts

Leave a Reply

*