രക്ഷാദൗത്യം അവസാനഘട്ടത്തില്‍: ഫ്രഞ്ച് കപ്പല്‍ അഭിലാഷിന്‍റെ അടുത്തേക്ക്

പെര്‍ത്ത്: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ അടുത്ത് ഫ്രഞ്ച് കപ്പല്‍ എത്തി. ഫ്രാന്‍സിന്‍റെ മത്സ്യബന്ധന പട്രോളിംഗ് കപ്പലായ ഓസിരിസാണ് അഭിലാഷിന്‍റെ അടുത്തെത്തിയത്.

അ​പ​ക​ട​സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള ഇ​ന്ത്യ​ന്‍ ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് സ​ത്പു​ര​യ്ക്ക് വെള്ളിയാഴ്ച​​യോ​ടെ മാ​ത്ര​മെ അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്താ​നാ​കൂ​വെ​ന്നും അ​തി​നാ​ലാ​ണ് ഫ്ര​ഞ്ച് ക​പ്പ​ലി​ന്‍റെ സ​ഹാ​യം തേ​ടി​യ​തെ​ന്നും ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന അ​റി​യി​ച്ചു. ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ര്‍​ത്തി​ല്‍​നി​ന്നു 3500 കി​ലോ​മീ​റ്റ​ര്‍ പ​ടി​ഞ്ഞാ​റ് മാ​റി ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ തെ​ക്കു ഭാഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ഭി​ലാ​ഷി​ന്‍റെ തു​രി​യ എ​ന്ന പാ​യ് വ​ഞ്ചി പൊ​ളി​ഞ്ഞ് ഒ​രു വ​ശ​ത്തേ​ക്ക് തൂ​ങ്ങി കിടക്കുന്നുവെ​ന്നാ​ണ് എ​യ​ര്‍ ക്രാ​ഫ്റ്റു​മാ​യു​ള്ള ദൃ​ശ്യ ആ​ശ​യ​വി​നി​മ​യ​ത്തി​ല്‍​നി​ന്ന് മനസിലാവു​ന്ന​ത്. അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ താ​ഴ്ച​യു​ള്ള പ്ര​ദേ​ശ​ത്തെ തി​ര​മാ​ല​ക​ള്‍ പ​ത്ത് മു​ത​ല്‍ 12 വ​രെ ഉ​യ​ര​ത്തി​ലാ​ണ്. മോ​ശം കാ​ലാ​വ​സ്ഥ​യും ക​ന​ത്ത മ​ഴ​യി​ലു​മാ​ണ് പ്ര​ദേ​ശം.

prp

Related posts

Leave a Reply

*