തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാത്ത കേരളത്തിൽ നിന്നുള്ള 12 മെഡിക്കൽ കോളേജുകളിലായി 1600 മെഡിക്കൽ സീറ്റുകളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രവേശനാനുമതി നിഷേധിച്ചു. പുതുതായി പ്രവേശനാനുമതി നേടാൻ ഇടുക്കി മെഡിക്കൽ കോളേജിന് ഇത്തവണയുമായില്ല. പാലക്കാട് സര്‍ക്കാര്‍ മെഡിക്കൽ കോളേജിനും ഈ അധ്യയന വര്‍ഷം പ്രവേശനാനുമതിയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതിനാൽ പ്രവേശനത്തിന് അനുമതി നൽകേണ്ടതില്ലെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(എം.സി.ഐ.)യുടെ ശുപാർശ ആരോഗ്യമന്ത്രാലയം അംഗീകരിച്ചു. 2014ൽ തുടങ്ങിയ ഇടുക്കി മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിന് ഇത്തവണയും അനുമതിയില്ല. സ്വകാര്യ മെഡിക്കൽ കോളേജുകളായ […]
Tag: medical college entrance
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനബില്‍ പാസായി
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം സാധുവാക്കുന്ന മെഡിക്കല്‍ ബില്‍ നിയമസഭ പാസാക്കി. 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് ഇതോടെ സാധുവായിരിക്കുന്നത്. സഭ ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് നേരത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഇതിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ അപ്പീല്‍ സിപ്രിം കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഓര്‍ഡിനന്‍സ് റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. കേസ് നാളെ വീണ്ടും […]


