കൊച്ചി: എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് പിന്തുണയുമായി മേജര്‍ രവി എല്‍ഡിഎഫ് ജില്ലാ കണ്‍വെന്‍ഷനില്‍ എത്തി. രാജ്യത്തോട് സ്നേഹമുളളതുകൊണ്ടാണ് രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയതെന്ന് മേജര്‍ രവി. വേദിയിലും സദസ്സിലും ഇരിക്കുന്ന ബഹുമാന്യരായ സഖാക്കളെ എന്ന് പറഞ്ഞായിരുന്നു അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയത്. നിറഞ്ഞ കയ്യടിയോടെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രവര്‍ത്തകര്‍ കേട്ടത്. ഈ വേദിയില്‍ എന്നെ കാണുമ്പോള്‍ പലരും നെറ്റി ചുളിക്കുമായിരിക്കും. എന്നാലും ഞാന്‍ ഇവിടെ നില്‍ക്കുന്നത് പി രാജീവുമായുളള ആത്മബന്ധം കൊണ്ടാണ്. ഒരു രാജ്യസഭാ […]
Tag: major ravi
രാജ്യത്തെ എല്ലാ പൗരന്മാരോടും ഞാന്‍ അപേക്ഷിക്കുകയാണ്, രാഷ്ട്രീയഭേദമില്ലാതെ നമുക്ക് ഒരുമിച്ച് നില്ക്കാം: മേജര്‍ രവി
ഫെബ്രുവരി 14ന് ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ അപലപിച്ച് സംവിധായകന് മേജര്‍ രവി. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് രാജ്യത്തെ എല്ലാ പൗരന്മാരും ഒരുമിച്ച് നില്‍ക്കണമെന്ന് മേജര്‍ രവി പറഞ്ഞു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ കണ്ണീരിനെക്കുറിച്ച് നമുക്ക് ഓര്മയുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മേജര്‍ രവി പ്രതികരിച്ചത്. മേജര്‍ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം ”മനുഷ്യത്വമില്ലാത്ത ഭീരുക്കളായ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എന്റെ എല്ലാ സഹോദരങ്ങള്‍ക്കും സല്യൂട്ട്. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് ഒരുമിച്ച് […]
മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, തമിഴ്നാട്ടില്‍ എംജിആര്‍ നിന്നത് പോലെയല്ല കേരളത്തിലെ സാഹചര്യം: മേജര്‍ രവി
തിരുവനന്തപുരം: മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മേജര്‍ രവി. മോഹന്‍ലാലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ലാല്‍ എല്ലാം ചിരിച്ചു തള്ളിയെന്ന് മേജര്‍ രവി പറഞ്ഞു. തമിഴ്നാട്ടില്‍ എംജിആര്‍ നിന്നത് പോലെയല്ല കേരളത്തിലെ സാഹചര്യമെന്നും കേള്‍ക്കുന്നതെല്ലാം അഭ്യൂഹം മാത്രമാണെന്നും മേജര്‍ രവി പറഞ്ഞു. അതേസമയം, രാഷ്ട്രീയമല്ല തന്റെ വഴിയെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്. എക്കാലവും ഒരു അഭിനേതാവായി തുടരാനാണ് തന്റെ താല്പര്യമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘അഭിനയ ജീവിതത്തിലുള്ള സ്വാതന്ത്ര്യം ഞാന്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഒരുപാട് പേര് നിങ്ങളെ ആശ്രയിക്കും.അതൊട്ടും […]
നമ്പി നാരായണനെ വിമര്‍ശിച്ച സെന്‍കുമാറിനെതിരെ മേജര്‍ രവി
കൊച്ചി: നമ്പി നാരായണന് പത്മ പുരസ്കാരം നല്കി ആദരിക്കുന്നതിനെ വിമര്‍ശിച്ച മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് മേജര്‍ രവി രംഗത്തെത്തി. സെന്‍കുമാറിന്റെ പ്രസ്താവനകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇതുപോലുള്ള പൊലീസുകാരാണ് നമ്പി നാരായണന്റെ ജീവിതം തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. ‘നമ്പി നാരായണനെതിരെയുള്ള സെന്‍കുമാറിന്റെ പ്രസ്താവനകള്‍ പരിഹാസ്യമാണ്. അത് എന്നെ ഏറെ വേദനിപ്പിച്ചു. പത്മഭൂഷണ്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ആ തീരുമാനത്തെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തന്നെ വിമര്‍ശിക്കുന്നത് ശരിയായ രീതിയല്ല. മുന്‍ ഡി.ജി.പി ഇപ്പോള്‍ സമൂഹത്തിന് വേണ്ടിയല്ല സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് […]
‘1971 BEYOND BORDERS’ ട്രെയിലര്‍ കാണാം
https://youtu.be/7OLa9QOZo70 മോഹൻലാൽ നായകനായെത്തുന്ന മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിന്റെ ട്രെയിലർ