പുതിയ 125 ഡ്യൂക്ക് വിപണിയില്‍ – ഇത്, ഏറ്റവും വിലകുറഞ്ഞ കെടിഎം ബൈക്ക്

1.18 ലക്ഷം രൂപ വിലയില്‍ കെടിഎം 125 ഡ്യൂക്ക് വിപണിയില്‍ പുറത്തിറങ്ങി. ഇന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ കെടിഎം ഡീലര്‍ഷിപ്പുകളിലും പുതിയ 125 ഡ്യൂക്ക് ലഭ്യമാവും. മോഡല്‍ നിരയില്‍ 200 ഡ്യൂക്കിനും താഴെ ഇടംകണ്ടെത്തുന്ന 125 ഡ്യൂക്ക്, ഇന്ത്യയില്‍ കെടിഎം അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ ബൈക്കാണ്. 1.51 ലക്ഷം രൂപയാണ് എബിഎസില്ലാത്ത 200 ഡ്യൂക്കിന് വില; 200 ഡ്യൂക്ക് എബിഎസ് പതിപ്പിന് വില 1.60 ലക്ഷം രൂപയും. അതേസമയം പുതിയ 125 ഡ്യൂക്കില്‍ എബിഎസ് അടിസ്ഥാന സുരക്ഷാ […]