വിദ്യാര്‍ത്ഥികള്‍ ഇന്ത്യയ്ക്കായി ചുവടുവെച്ചു; സ്‌കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിച്ച് പാകിസ്താന്‍

കറാച്ചി: ഇന്ത്യന്‍ ദേശവികാരം ഉണര്‍ത്തുന്ന ‘ഫിര്‍ ഫി ദില്‍ഹേ ഹിന്ദുസ്ഥാനി’ എന്ന ബോളിവുഡ് ഗാനത്തിന് നൃത്തം ചവിട്ടി കറാച്ചി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ത്രിവര്‍ണ പതാകയെ പശ്ചാത്തലമാക്കി ആയിരുന്നു കുട്ടികളുടെ നൃത്തം. സംഭവം വിവാദമായതോടെ അധികൃതര്‍ സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. കറാച്ചിയിലെ മമാ ബേബി കെയര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഷാരൂഖ് ചിത്രത്തിലെ ഗാനത്തിനൊപ്പം ചുവടുവെച്ചത്. കുട്ടികളുടെ ഡാന്‍സിനിടെ സ്റ്റേജിലെ സ്‌ക്രീനില്‍ ഇന്ത്യന്‍ പതാകയും പ്രദര്‍ശിപ്പിച്ചു. നൃത്തത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പാക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സിന്ധ് […]

ആറുവര്‍ഷങ്ങള്‍ക്കുശേഷം മലാല ജന്മനാട്ടില്‍

കറാച്ചി:പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മൗലീക അവകാശങ്ങള്‍ക്കുമായി പോരാടിയതിന്‌ തീവ്രവാദികളുടെ വെടിയുണ്ടക്കിരയായ നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ് ജന്‌മനാടായ പാക്കിസ്ഥാനില്‍ മടങ്ങിയെത്തി. ആറുവര്‍ഷങ്ങള്‍ക്കുശേഷമാണ്‌ മലാലയും കുടുംബവും പാകിസ്‌ഥാനിലെത്തുന്നത്‌. കുറച്ചുനാളത്തെ സന്ദള്‍ശനത്തിനാണ്‌ പാക്കിസ്‌ഥാനിലേക്കെത്തിയത്‌. ഇന്ന്‌ പുലര്‍ച്ചെയാണ്‌ മലാല പാക്കിസ്‌ഥാനില്‍ എത്തിയത്‌. പാക്‌ പ്രധാനമന്ത്രി ഷാഹിദ് ഖകാന്‍ അബ്ബാസിയുമായി മലാല കൂടിക്കാഴ്ച്ച നടത്തിയേക്കും.സുരക്ഷ പ്രശ്‌നങ്ങള്‍ കാരണം സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രചരണം നടത്തിയതിന് 2012ലാണ്‌ താലിബാന്‍ തീവ്രവാദികള്‍ മലാലയെ വെടിവെച്ചത്‌. […]

കോച്ചിന്‍റെ അവഗണന: മുന്‍ ക്രിക്കറ്റ് താരത്തിന്‍റെ മകന്‍ ആത്മഹത്യ ചെയ്തു

കറാച്ചി: മുന്‍ പാക് ക്രിക്കറ്റ് താരം അമീര്‍ ഹാനിഫിന്‍റെ മകന്‍ മുഹമ്മദ് സരിയബ് ആത്മഹത്യ ചെയ്തു. കറാച്ചി അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് നിഗമനം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. തൊണ്ണൂറുകളില്‍ ഏകദിന മത്സരങ്ങളില്‍ പാക്കിസ്ഥാനു വേണ്ടി കളിച്ച അമീര്‍ ഹനീഫിന്‍റെ മൂത്ത  മകനാണ്. അണ്ടര്‍ 19 ടീമില്‍ കളിക്കാനുള്ള പ്രായപരിധി സരിയാബിന് കഴിഞ്ഞു എന്ന് അധികൃതര്‍ അറിയച്ചതിനെത്തുടര്‍ന്നുള്ള വിഷമത്തില്‍ താരം ഏറെ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പാക്കിസ്ഥാന്‍ മാധ്യമമായ ജിയോ ന്യൂസ് […]

വിവാഹത്തിന് മുമ്പ് സംസാരിച്ചു; പ്രതിശ്രുത വധൂവരന്മാരെ അമ്മാവന്‍ വെടിവച്ചു കൊന്നു

കറാച്ചി: വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധൂവരന്മാര്‍ തമ്മില്‍ സംസാരിച്ചതിന് പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇരുവരേയും വെടിവവെച്ചു കൊന്നു. പാകിസ്താനിലെ സിന്ധ് പ്രവശ്യയിലാണ് ദുരഭിമാനാകൊലയുണ്ടായിരിക്കുന്നത്. നസ്രീന്‍ എന്ന പെണ്‍കുട്ടി പ്രതിശ്രുത വരന്‍ ഷാഹിദുമായി സംസാരിക്കുകയായിരുന്നു. ഇത് കണ്ടു വന്ന അമ്മാവന്‍ കയര്‍ത്ത സംസാരിക്കുകയും വെടിവെച്ചിടുകയായിരുന്നു. ഇതേത്തുടര്‍ന്ന്, ഇയാളെയും മറ്റൊരമ്മാവനേയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പാകിസ്താനില്‍ ഇത്തരത്തിലുള്ള ദുരഭിമാനക്കൊലകള്‍ സാധാരണമാണ്. കഴിഞ്ഞ ദിവസം റാവല്‍പിണ്ടിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന് യുവതിയേയും അവരുടെ ഭര്‍ത്താവിനേയും സഹോദരന്‍ വെടിവെച്ച്‌ […]