കാഞ്ഞിരപ്പള്ളി: അങ്കണവാടിയില്‍ കയറിയ കള്ളന്‍ മോഷ്ടിച്ചത് കുഞ്ഞുങ്ങള്‍ സൂക്ഷിച്ചിരുന്ന കുടുക്കയിലെ ആറ് രൂപ. വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളന്‍ അലമാരക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കുടുക്കയാണ് പൊട്ടിച്ചത്. പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം മുക്കാലിയിലെ 27ാം നമ്പര്‍ അങ്കണവാടിയിലാണ് ബുധനാഴ്ച രാത്രിയില്‍ മോഷണശ്രമം നടന്നത്. അങ്കണവാടിയുടെ മുന്നിലെ കതക് പൊളിക്കാന്‍ ശ്രമം നടത്തിയ നിലയിലാണ്. പൂട്ട് തകര്‍ക്കാന്‍ കഴിയാതെവന്നതോടെ പുറകിലെ വാതില്‍ കുത്തിത്തുറന്നാണ് അകത്ത് കയറിയത്. രാവിലെ അയല്‍വാസികളാണ് അങ്കണവാടി ജീവനക്കാരെ വിവരം അറിയിക്കുന്നത്. അങ്കണവാടിയിലെ കുട്ടികള്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് […]
Tag: kanjirappalli
ജെസ്‌ന മരിയയുടെ തിരോധാനം; അന്വേഷണം എങ്ങുമെത്തിയില്ല
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിന്‍റെ തിരോധാനം അന്വേഷിച്ചു ബംഗളൂരുവിലെത്തിയ പോലീസ് സംഘവും മടങ്ങി. ബംഗളൂരുവില്‍നിന്ന് ജെസ്‌നയുടെ സഹോദരിയുടെ മൊബൈലിലേക്കു വന്ന രണ്ട് ഫോണ്‍ കോളുകളുടെ ഉറവിടം തേടിയാണ് വെച്ചൂച്ചിറ എഎസ്‌ഐയും സംഘവും ബംഗളൂരുവിലേക്കു പോയത്. മൊബൈല്‍ കമ്ബനികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജയിംസിന്‍റെ മകളായ ജെസ്‌നയെ കഴിഞ്ഞ 22നു രാവിലെ 10നാണ് ജെസ്‌ന വീട്ടില്‍നിന്നു പോയത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോകുകയായിരുന്നു. പിതൃസഹോദരിയുടെ വീട്ടിലേക്കു പോയിരിക്കാമെന്നു […]