കരുത്തുകാട്ടി ഇന്ത്യ; ‘ഐഎന്‍എസ് കല്‍വരി’ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

മുംബൈ:  സ്കോര്‍പീന്‍ ക്ലാസിലെ ആദ്യത്തെ ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ ‘ഐഎന്‍എസ് കല്‍വരി’ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമര്‍പ്പിച്ചു. ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഐഎന്‍എസ് കല്‍വരിയുടെ നിര്‍മാണത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഇന്ത്യക്കു സഹായം നല്‍കിയ ഫ്രാന്‍സിനുംപ്രധാനമന്ത്രി നരേന്ദ്രമോദി  ചടങ്ങില്‍ നന്ദി പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വളരുന്ന ബന്ധത്തിന്‍റെ തെളിവാണിതെന്നും മോദി പറഞ്ഞു. കടല്‍വഴിയുള്ള ഭീകരവാദമോ, കടല്‍ക്കൊള്ളയോ കള്ളക്കടത്തോ ഏതുമാകട്ടെ, ഇത്തരം ഭീഷണികളെ […]