ഇന്ത്യയില്‍ ‘വിമാനയാത്ര’ ഓട്ടോയേക്കാള്‍ ലാഭകരമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ ഓ​ട്ടോ​റി​ക്ഷാ യാ​ത്രാ​നി​ര​ക്ക് വി​മാ​ന​നി​ര​ക്കി​നേ​ക്കാ​ള്‍ കൂടുതലാണെന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന സ​ഹ​മ​ന്ത്രി ജ​യ​ന്ത് സി​ന്‍​ഹ. തി​ങ്ക​ളാ​ഴ്ച ഗോ​ര​ഖ്പു​ര്‍ വിമാ​ന​ത്താ​വ​ള​ത്തി​ന്‍റെ പു​തി​യ ആ​ഭ്യ​ന്ത​ര ടെ​ര്‍​മി​ന​ല്‍ കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​ത്തി​ല്‍ സംസാരിക്കവെ​യാ​യി​രു​ന്നു  മന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം. ഇ​തി​നെ സാ​ധൂ​ക​രി​ക്കാ​ന്‍ കണക്കുക​ളും മ​ന്ത്രി നി​ര​ത്തി. ഓ​ട്ടോ റി​ക്ഷ​യു​ടെ നി​ര​ക്കി​നു താ​ഴെ​യാ​ണ് ഇ​പ്പോ​ള്‍ വി​മാ​നി​ര​ക്ക്. ര​ണ്ടു പേ​ര്‍ ഒ​രു ഓട്ടോയില്‍ പ​ത്തു രൂ​പ​യ്ക്കു യാ​ത്ര ചെ​യ്താ​ല്‍ അ​ഞ്ചു രൂ​പ ഒ​രു കി​ലോ​മീ​റ്റ​റി​നു ചെലവാകും. എ​ന്നാ​ല്‍ വി​മാ​ന​നി​ര​ക്ക് നോ​ക്കു​ക​യാ​ണെ​ങ്കി​ല്‍ കി​ലോ​മീ​റ്റ​റി​നു വെ​റും നാ​ലു രൂ​പ മാ​ത്ര​മാ​ണു ചെ​ല​വു​വ​രു​ന്ന​ത്-  മ​ന്ത്രി […]