ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന ഇവാന്‍ക ട്രംപിന് പ്രധാനമന്ത്രി അത്താഴ വിരുന്നൊരുക്കും

ഹെെദരാബാദ്: ത്രിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഹെെദരാബാദില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ  മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപിന് ഹെെദരാബാദിലെ ഫലാക്നുമ കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴ വിരുന്ന് ഒരുക്കും. ഗ്ലോബല്‍ എന്‍റര്‍പ്രെനര്‍ഷിപ്പ് സമ്മിറ്റിന്‍റെ ഭാഗമായി ഹെെദരാബാദില്‍ എത്തുന്ന ഇവാന്‍കയ്ക്ക് നവംബര്‍ 28നാണ് അത്താഴ വിരുന്ന് ഒരുക്കുന്നത്. ഹൈദരാബാദ്​ നൈസാമി​​ന്‍റെ ഫലക്നുമാ കൊട്ടാരത്തിലെ ഉൗണുമുറി ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണമുറിയെന്ന വിശേഷണം നേടിയതാണ്​. 100 അതിഥികളെ ഉള്‍ക്കൊള്ളാവുന്ന 108 അടി നീളമുള്ള തീന്‍മേശയാണ് ഭക്ഷണമുറിയിലുള്ളത്. ഹൈദരാബാദി […]