ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരങ്ങള്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ മാര്‍ക്കറ്റിങ് ഡിവിഷന് കീഴില്‍ ഈസ്റ്റേണ്‍ റീജനില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളില്‍ അപ്രന്‍റിസ്ഷിപ്പിന് അവസരം. 441ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  18-24 ഇടയില്‍ പ്രായമുള്ളവരാകണം. സ്‌റ്റൈപ്പെന്‍ഡ്: 10,144 രൂപ. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി നവംബര്‍ 1. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.iocl.com.

ഇനി ഒരു ഫോണ്‍ കോള്‍ മതി; ഇന്ധനം വീട്ടുമുറ്റത്തെത്തും

പൂനെ: ഇനി എവിടെ വച്ച്‌ ഇന്ധനം തീര്‍ന്നാലും പ്രശ്നമില്ല. ഒരു ഫോണ്‍ കോളിന്‍റെ ദൂരത്തില്‍ ഇന്ത്യന്‍ ഓയിലിന്‍റെ പെട്രോള്‍ പമ്പുകളുടെ സേവനം ലഭ്യമാകും. മഹാരാഷ്ട്രയിലെ പൂനെയിലാണ് രാജ്യത്തെ ആദ്യ പെട്രോള്‍ ഹോം ഡെലിവറി ആരംഭിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. വിദേശ രാജ്യങ്ങളിലടക്കം പരീക്ഷിച്ച ഈ സംവിധാനം വിജയകരമാണെന്ന് കണ്ടാല്‍ ഇന്ത്യയില്‍ മുഴുവന്‍ വ്യാപിപ്പിക്കുമെന്നാണ് വിവരം. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ പെട്രോള്‍ ഡിസ്പെന്‍സര്‍ ഘടിപ്പിച്ചാണ് ഹോം ഡെലിവറി സംവിധാനം ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഈ സംവിധാനത്തിലൂടെ ഡീസല്‍ […]