ബൈക്ക് പ്രേമികളുടെ മനം കവരാന്‍ ‘ഹോണ്ട ഗോള്‍ഡ് വിങ്ങ്’ ഇന്ത്യയില്‍; ബുക്കിംഗ് ആരംഭിച്ചു

ഹോണ്ടയുടെ ഡ്യൂവല്‍ ക്ലച്ച്‌ ട്രാന്‍സ്മിഷന്‍ ടെക്നോളജിയില്‍ എത്തുന്ന ആദ്യ ഗോള്‍ഡ് വിങ്ങ് പതിപ്പ്   ഹോണ്ട ഗോള്‍ഡ് വിങ്ങ് ഇന്ത്യയില്‍ പുറത്തിറങ്ങി. 26.85 ലക്ഷം രൂപ മുതലാണ് പുതിയ ഹോണ്ട ഗോള്‍ഡ് വിങ്ങിന്‍റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ക്യാന്‍ഡി ആര്‍ഡന്‍റ് റെഡ് നിറത്തിലാണ് പുതിയ മോട്ടോര്‍സൈക്കിളിനെ ഹോണ്ട അവതരിപ്പിക്കുന്നത്. 2018 ജനുവരി മുതലാണ് ഇതിന്‍റെ വിതരണം ഹോണ്ട ആരംഭിക്കുക. പുതിയതായി വികസിപ്പിച്ച ഫ്ളാറ്റ് 6സിലിണ്ടറാണ് പുതിയ ഗോള്‍ഡ് വിങ്ങിന്‍റെ പ്രധാന സവിശേഷത. ചെറിയ ഫ്രണ്ട് ഫെയറിങ്ങും, ഇലക്‌ട്രിക്കലി അഡ്ജസ്റ്റബിള്‍ വിന്‍ഡ്സ്ക്രീനും ഗോള്‍ഡ് […]

ഏറ്റവും ഭാരം കുറഞ്ഞ സ്കൂട്ടറുകളിലൊന്നായ ഹോണ്ട ക്ലിഖ് ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്നു

ഇന്ത്യന്‍ സ്കൂട്ടര്‍ വിപണിയില്‍ ഒന്നാമാനായ ഹോണ്ട അടുത്തിടെ പുറത്തിറക്കിയ ഹോണ്ട ക്ലിഖ് എന്ന കുഞ്ഞന്‍ സ്കൂട്ടര്‍ ഇന്ത്യന്‍ നിരത്തുകളില്‍ ക്ലിക്കാകുന്നു. വിപണയിലെത്തി നാല് മാസം പിന്നിടുമ്പോള്‍   പതിനായിരം യൂണിറ്റ് ക്ലിഖ് വില്‍ക്കാനായെന്നും കുറഞ്ഞ വിലയും പതിവ് സ്കൂട്ടറുകളില്‍ നിന്നുമുള്ള വ്യത്യസ്‍ത രൂപവുമാണ് ഇതിന് പിന്നിലെന്നും ഹോണ്ട അറിയിച്ചു. നവിക്ക് സമാനമായ കുഞ്ഞന്‍ സ്കൂട്ടറാണ് ക്ലിഖ് എങ്കിലും ഫീച്ചേര്‍സിലും രൂപത്തിലും ക്ലിഖ് നവിയെക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു. കൂടാതെ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും ഭാരം കുറഞ്ഞ സ്കൂട്ടറുകളിലൊന്നാണ് ക്ലിഖ്(102 കിലോ […]