സ്വവര്‍ഗ ലൈംഗികത അസുഖമാണെന്ന് പറയുന്നവരാണ് മാനസിക രോഗികള്‍: പൃഥ്വിരാജ്

കൊച്ചി: സ്വവര്‍ഗ ലൈംഗികത അസുഖമാണെന്ന് പറയുന്നവരാണ് മാനസിക രോഗികളെന്ന് നടന്‍ പൃഥ്വിരാജ്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മുംബൈ പൊലീസിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് പൃഥ്വിരാജ് മനസ്സുതുറന്നത്. സ്വവര്‍ലൈംഗികത എന്നത് യാഥാര്‍ത്ഥ്യമാണന്നും അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് മുംബൈ പൊലീസിന്‍റെ ക്ലൈമാക്‌സ് ഗംഭീരമായിട്ടാണ് തോന്നിയത്. നമ്മള്‍ എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യം, അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ട്. സ്വവര്‍ഗലൈംഗികത യാഥാര്‍ഥ്യമാണ്. അതൊരു അസുഖമാണ് എന്നൊക്കെ പറയുന്നവര്‍ക്കാണ് മാനസിക രോഗം. നമ്മള്‍ സിനിമയില്‍ കണ്ട് പരിചയിച്ച ഒരു സ്റ്റീരിയോ ടൈപ്പുണ്ട്. ‘മുംബൈ […]

സ്വവര്‍ഗരതി; സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബോളിവുഡ്

ന്യൂഡല്‍ഹി:  സ്വവര്‍ഗരതി നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബോളിവുഡ്. സംവിധായകന്‍ കരണ്‍ ജോഹറാണ് ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത്. ‘ഇത് ചരിത്രപരമായ വിധി. വളരെ അഭിമാനം തോന്നുന്നു. സെക്ഷന്‍ 377 റദ്ദാക്കാനുള്ള തീരുമാനം സമത്വവും മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിക്കുന്നതാണ്. രാജ്യത്തിന് ജീവവായു തിരിച്ചുകിട്ടിയിരിക്കുന്നു’ എന്നാണ് കരണ്‍ ജോഹര്‍ പ്രതികരിച്ചത്. താന്‍ ജീവിക്കാന്‍ ആഗ്രഹിച്ച ഇന്ത്യ ഇതാണ് എന്നായിരുന്നു സോനം കപൂറിന്‍റെ പ്രതികരണം. വിദ്വേഷമില്ലാത്ത, അസഹിഷ്ണുതയില്ലാത്ത, മനുഷ്യര്‍ മനുഷ്യരെ ഭയക്കാത്ത ഇന്ത്യയെയാണ് താന്‍ സ്‌നേഹിക്കുന്നതെന്നും സോനം. എല്ലാവര്‍ക്കും തുല്യഅവകാശം എന്നതില്‍ […]

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല: ചരിത്രവിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി:  പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല, ചരിത്രവിധിയുമായി സുപ്രീംകോടതി. ഇതോടെ സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. സ്വവര്‍ഗ ബന്ധങ്ങള്‍ അംഗീകരിക്കണമെന്നും എല്ലാത്തരം അടിച്ചമര്‍ത്തലുകളും നിയമവിരുദ്ധമാണെന്നും നിരീക്ഷിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇതുസംബന്ധിച്ച ഉത്തവ് പുറപ്പെടുവിച്ചത്. വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചതായും സുപ്രീംകോടതി വ്യക്തമാക്കി.ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്നും കോടതി പറഞ്ഞു. […]

സ്വവർഗരതി; നിർണ്ണായക സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: സ്വവർഗരതി നിയമപരമാക്കണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും. നിലവിൽ സെക്ഷൻ 377 ൽ വരുന്ന സ്വവർഗരതി ക്രിമിനൽ കുറ്റമാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. സ്വവർഗരതി നിയമപരമാക്കണമെന്ന ഹർജിയിൽ നടന്ന മാരത്തോൺ വാദങ്ങൾക്കിടെ ഇത് ക്രിമിനൽ കുറ്റമല്ലെന്ന തരത്തിൽ നിരവധി സൂചനകൾ മുമ്പ് ബെഞ്ച് പുറപ്പെടുവിച്ചിരുന്നു. സ്വവർഗരതി എന്നത് പ്രകൃതിവിരുദ്ധമല്ലെന്നത് കേസ് പരിഗണിക്കുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞത് ശ്രദ്ധേയമായിരുന്നു. എൽജിബിടി വിഭാഗത്തെ കുറിച്ചുള്ള […]

സ്വവര്‍ഗ രതി; കുറ്റകരമാണോ എന്നത് മാത്രമേ പരിശോധിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാണോ എന്നത് മാത്രമേ പരിശോധിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ‘പ്രകൃതിവിരുദ്ധ’ ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ  377-ാം വകുപ്പിന്‍റെ നിയമ സാധുത മാത്രമേ പരിശോധിക്കുകയുള്ളൂ.പങ്കാളികള്‍ തമ്മിലുള്ള നഷ്ടപരിഹാരം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചു. അതേസമയം, ഈ വിഷയങ്ങള്‍ ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് പുറത്താണെന്ന് കേന്ദ്രം പറഞ്ഞു. അതേസമയം, സ്വവര്‍ഗാനുരാഗികളും ഭിന്നലിംഗക്കാരും ഉള്‍പ്പെടെയുള്ള (എല്‍ജിബിടി) ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുള്ളത് ‘അവകാശമെന്നു പറയപ്പെടുന്നവ’യല്ല, ഭരണഘടനാപരമായ അവകാശം തന്നെയാണെന്നു സുപ്രീം കോടതി ഏതാനും […]