അഴിച്ചുപണിയുള്ളപ്പോൾ പൊളിച്ചു പണിയെന്തിന്?!

കൊച്ചി:  വീടിനെ വൈകാരികമായ ഒന്നായും ഒരു ആയുഷ്കാല സമ്പാദ്യമായും കാണുന്നവരാണ് നമ്മൾ എല്ലാവരും. ജനിച്ചുവളർന്ന വീടിനോടും നാടിനോടുമുള്ള അടുപ്പം കാത്തുസൂക്ഷിക്കുന്നതിൽ നമ്മൾ മലയാളികൾ എന്നും ഒരുപടി മുന്നിലാണ്. കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്നിരിക്കിലും വീട് മോടിപിടിപ്പിക്കുക, പുതുക്കിപ്പണിയുക എന്നതിലേക്ക് വരുമ്പോൾ ഏറെ ആശങ്കയും മലയാളികൾക്ക് തന്നെ. മോഡേൺ സ്റ്റൈൽ വീടുകളുടെ വരവോടെ വീട് എന്ന സങ്കൽപ്പം പലതരം നിർവചനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. അങ്ങനെയിരിക്കെ കെട്ടിലും മട്ടിലും പുതുമ ഉണർത്തുന്ന എന്നാൽ വൈകാരികതലങ്ങൾക്ക് കോട്ടം വരുത്താത്ത നൂതനമായ റെനോവേഷൻ ആരാണാഗ്രഹിക്കാത്തത്?! പഴമയുടെ […]