അഴിച്ചുപണിയുള്ളപ്പോൾ പൊളിച്ചു പണിയെന്തിന്?!

കൊച്ചി:  വീടിനെ വൈകാരികമായ ഒന്നായും ഒരു ആയുഷ്കാല സമ്പാദ്യമായും കാണുന്നവരാണ് നമ്മൾ എല്ലാവരും. ജനിച്ചുവളർന്ന വീടിനോടും നാടിനോടുമുള്ള അടുപ്പം കാത്തുസൂക്ഷിക്കുന്നതിൽ നമ്മൾ മലയാളികൾ എന്നും ഒരുപടി മുന്നിലാണ്. കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്നിരിക്കിലും വീട് മോടിപിടിപ്പിക്കുക, പുതുക്കിപ്പണിയുക എന്നതിലേക്ക് വരുമ്പോൾ ഏറെ ആശങ്കയും മലയാളികൾക്ക് തന്നെ.

മോഡേൺ സ്റ്റൈൽ വീടുകളുടെ വരവോടെ വീട് എന്ന സങ്കൽപ്പം പലതരം നിർവചനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. അങ്ങനെയിരിക്കെ കെട്ടിലും മട്ടിലും പുതുമ ഉണർത്തുന്ന എന്നാൽ വൈകാരികതലങ്ങൾക്ക് കോട്ടം വരുത്താത്ത നൂതനമായ റെനോവേഷൻ ആരാണാഗ്രഹിക്കാത്തത്?!

പഴമയുടെ കെട്ടുറപ്പും പുതുമയുടെ സൗകര്യങ്ങളും ഒരു കുടക്കീഴിൽ നൽകുവാൻ സാധിക്കുന്നു എന്നതാണ് ഹോം റെനോവേഷൻ പ്ലാനുകളെ വേറിട്ട് നിർത്തുന്നത്.

ഇന്റീരിയറിലും ഫ്ലോറിങ്ങിലും  മാറ്റങ്ങൾ വരുത്തിക്കൊണ്ടും ഘടനാപരമായ വ്യത്യാസങ്ങൾ വരുത്തിയും ഓരോ റെനോവേഷനും നമുക്ക് മികവുറ്റതാക്കാൻ സാധിക്കും. കൂടാതെ പുതിയ നിലകൾ പണിഞ്ഞും, കൂട്ടിച്ചേർക്കലുകൾ നടത്തിയും നിരവധി മാർഗ്ഗങ്ങളിൽ സമീപിക്കാവുന്ന ഒന്നാണ് ഹോം റെനോവേഷൻ.

ഇത്രയും വൈവിധ്യമാർന്ന ഓപ്ഷനുകളിൽനിന്നും സ്വന്തം വീടിനുതകുന്ന റെനോവേഷൻ പ്ലാൻ എങ്ങനെ തിരഞ്ഞെടുക്കണം എന്നുള്ളത് ഒരുപാട് ചിന്തിക്കേണ്ട ഒന്നു തന്നെയാണ്. വീടിന്റെ പഴക്കം, സ്ട്രക്ച്ചർ, തുടങ്ങി പുതുക്കിപ്പണിയുന്നതിന് മുൻപായി പരിഗണിക്കുന്ന കാര്യങ്ങൾ അനവധി. ഇത്തരം സാഹചര്യങ്ങളിൽ ഒരു സ്ട്രക്ച്ചറൽ എൻജിനീയറുടെ സഹായം അനിവാര്യമാണ്.

പക്ഷേ വീട് റെനോവേഷനെ സംബന്ധിച്ച് എല്ലാം ഒരു കുടക്കീഴിൽ ലഭിക്കുമെങ്കിലോ?! എങ്കിൽ അൽമേക കൺസ്ട്രക്ഷൻസ് ആൻഡ് ഇന്റീരിയേഴ്സ് നിങ്ങൾക്കായൊരുക്കുന്നു ഹോം റെനോവേഷന്റെ ആധുനികവും വേറിട്ടതുമായ ഒരനുഭവം. വീടിന്റെ സ്ട്രക്ച്ചർ പരിഗണിച്ച് കണ്ടംപ്രറി, ക്ലാസ്സിക്, മോഡേൺ തുടങ്ങി ഏത് ശൈലിയിലേക്കും നിങ്ങളുടെ വീടിനെ മാറ്റിയെടുക്കുവാൻ അൽമേക സഹായിക്കുന്നു. കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീടിനെ മികവുറ്റതാക്കാൻ റെനോവേഷൻ മാത്രമല്ല ഹോം ഇന്റീരിയർ  സേവനവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും സൗജന്യ സൈറ്റ് വിസിറ്റിനും എസ്റ്റിമേഷനും ബന്ധപ്പെടേണ്ട നമ്പർ: Call 7025875875 WhatsApp 7025875875

Send Enquiry

  Name*

  Email*

  Mobile*

  Message

  .

  prp

  Leave a Reply

  *