നിരത്തില്‍ കരുത്തനാവാന്‍ ഹീറോ എച്ച്‌എഫ് ഡൊണ്‍

ആകര്‍ഷകമായ സവിശേഷതകളുമായി ഹീറോ എച്ച്‌എഫ് ഡൊണ്‍ വിപണിയിലെത്തിയിരിക്കുകയാണ്. നിലവില്‍ ഒഡീഷയില്‍ മാത്രമാണ് പുതിയ കമ്മ്യൂട്ടര്‍ ബൈക്കിനെ ഹീറോ അവതരിപ്പിച്ചിരിക്കുന്നത്. 37,400 രൂപയാണ് ബൈക്കിന്‍റെ എക്സ്ഷോറൂം വില. വിപണിയില്‍ ഒരിടവേളയ്ക്ക് ശേഷമാണ് എച്ച്‌എഫ് ഡൊണിനെ ഹീറോ തിരികെ എത്തിക്കുന്നത്. റെഡ്, ബ്ലാക് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് കമ്മ്യൂട്ടര്‍ ബൈക്ക് എത്തുന്നത്. ക്രോമിന് പകരം ബ്ലാക്ഡ് ഔട്ട് തീമാണ് ഇതിന് ല്‍കിയിരിക്കുന്നത്. പുതിയ ബിഎസ് IV എഞ്ചിനിലാണ് 2018 എച്ച്‌എഫ് ഡൊണിന്‍റെ പ്രവര്‍ത്തനം. 97.2 സിസി, സിംഗിള്‍സിലിണ്ടര്‍, എയര്‍കൂള്‍ഡ് എഞ്ചിനില്‍ […]