വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത് പ്രസിഡന്‍റായിരുന്നു ബുഷ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്. ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ് എന്ന സീനിയര്‍ ബുഷ് 1989 മുതല്‍ 1993 വരെ യുഎസ് പ്രസിഡന്‍റായിരുന്നു. യുഎസ് കോണ്‍ഗ്രസ് അംഗം, സിഐഎ ഡയറക്ടര്‍, റൊണാള്‍ഡ് റീഗന്‍റെ വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്കന്‍ ഇടപെടല്‍ […]