‘കല വിപ്ലവം പ്രണയ’ത്തിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി

നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്ത ‘കല വിപ്ലവം പ്രണയം’ എന്ന ചിത്രത്തിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. അൻസൻ പോൾ, ഗായത്രി സുരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.   സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, നിരഞ്ജന അനൂപ്, വിനീത് വിശ്വം, തനൂജ കാര്‍ത്തിക് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശ്രീജിത്ത് അച്യുതൻ നായരും മനു പറവൂർക്കാരനും എഴുതിയ വരികൾക്ക് നവാഗതനായ അതുൽ ആനന്ദ് ഈണം പകർന്നിരിക്കുന്നു. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. റോയ് സെബാസ്റ്റ്യനാണ് ‘കല വിപ്ലവം പ്രണയം’ നിര്‍മിച്ചിരിക്കുന്നത്.  

‘വിവാഹത്തിന് മുന്‍പുള്ള സെക്സ് ഒരു തെറ്റല്ല’; മനസുതുറന്ന്‍ ഗായത്രി സുരേഷ്

വിവാഹത്തിന് മുന്നേയുള്ള സെക്സ് ഒരു തെറ്റല്ലെന്ന് നടി ഗായത്രി സുരേഷ്.  എന്നാല്‍ രണ്ടു വ്യക്തികള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെങ്കില്‍ അവര്‍ തമ്മില്‍ ഒരു ഇമോഷന്‍ ഒക്കെ വേണം. ഒരു രസത്തിനു വേണ്ടിയാണ് എങ്കില്‍ അതു ശരിയാവില്ല. എന്നാല്‍ തനിക്ക് അതിനോട് താല്‍പ്പര്യമില്ലെന്നും  ഗായത്രി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധത്തെ കുറിച്ച്‌ നടി തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുന്നത്.  ‘വിവാഹത്തിന് മുന്‍പുള്ള സെക്സ് ഒരു തെറ്റല്ല. അത് ഓരോരുത്തരുടെയും […]

‘കല വിപ്ലവം പ്രണയത്തിന്‍റെ’ ടീസര്‍ പുറത്തെത്തി.

നവാഗതനായ ജിതിന്‍ ജിത്തുവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘കല വിപ്ലവം പ്രണയത്തിന്‍റെ’ ടീസര്‍ പുറത്തെത്തി. ചിത്രത്തില്‍ ഗായത്രി സുരേഷും മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ആന്‍സണ്‍ പോളും പ്രധാന വേഷത്തില്‍ എത്തുന്നു. നിരഞ്ജന അനൂപ്, സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, വിനീത് വിശ്വന്‍, ഇന്ദ്രന്‍സ്, പാര്‍വതി എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു.     ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ റോയി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് നവാഗതനായ ആഷിഖ് അക്ബര്‍ അലിയാണ്.

ശബരീഷ് വര്‍മ്മയും ഗായത്രി സുരേഷും ഒന്നിക്കുന്ന ‘നാമി’ലെ വീഡിയോ ഗാനം പുറത്തെത്തി

ശബരീഷ് വര്‍മ്മയും ഗായത്രി സുരേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് നാം. ചിത്രത്തിലെ ”നാം…” എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ഫുള്‍ വീഡിയോ പുറത്തിറങ്ങി. ഹരിചരന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോഷി തോമസ് പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗൗതം വാസുദേവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.