ഡിസംബര്‍ 1 മുതല്‍ ഈ ആപ്പുകള്‍ക്ക് വിലക്ക്

കൊച്ചി: യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. ആപ്പുകളില്‍നിന്ന് ഡിസംബര്‍ മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ (കെ.എച്ച്‌.ആര്‍.എ.) നിലപാടെടുത്തിരിക്കുകയാണ്. മെനുവില്‍ ലഭിക്കുന്ന വിലയ്ക്ക് വിഭവങ്ങള്‍ എടുക്കാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ഈ ആപ്പുകളുമായി സഹകരിക്കുകയുള്ളൂ. ഇത്തരം ആപ്പുകള്‍ റസ്റ്റോറന്‍റുകളില്‍നിന്ന് ഓര്‍ഡറിന്‍റെ 20-30 ശതമാനം കമ്മിഷന്‍ ഈടാക്കുന്നുണ്ട്. ഇത് താങ്ങാനാവില്ലെന്ന നിലപാടിലാണ് ഹോട്ടല്‍ ഉടമകള്‍. തുടക്കത്തില്‍ എറണാകുളം ജില്ലയില്‍ മാത്രമായിരിക്കും വിലക്ക്. നിലവില്‍ ജില്ലയില്‍ ഇരുനൂറോളം ഹോട്ടലുകളാണ് ഇത്തരം ഓണ്‍ലൈന്‍ […]