പാര്‍ക്കിങ്ങ്​ തര്‍ക്കത്തെ തുടര്‍ന്ന്​ കൊലപാതകം: നവ്​ജ്യോത്​സിങ് സിദ്ദുവിന്​ പിഴ ശിക്ഷ

ന്യൂഡല്‍ഹി: പാര്‍ക്കിങ്ങിനെ ചൊല്ലി നടന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകത്തില്‍ പഞ്ചാബ്​ മന്ത്രി നവ്​ജ്യോത്​സിങ്​ സിദ്ദുവിന്​ പിഴ ശിക്ഷ. 323ാം വകുപ്പ്​ പ്രകാരം മുറി​​വേല്‍പ്പിക്ക​ണമെന്ന ഉദ്ദേശ്യത്തോടെ നടത്തിയ അപകടത്തിനാണ്​ ശിക്ഷ വിധിച്ചത്​. 1000 രൂപ പിഴയടക്കാനാണ്​ സുപ്രീംകോടതി വിധിച്ചത്​. സിദ്ദുവിനെതിരെ ചുമത്തിയിരുന്ന മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ഒഴിവാക്കി. ഇതോടെ സിദ്ദുവിന്​ ജയിലില്‍ പോകേണ്ടി വരില്ല. മന്ത്രിസഭയില്‍ തുടരാനും സാധിക്കും. കേസില്‍ ശിക്ഷിച്ച ഹഞ്ചാബ്​, ഹരിയാന ഹൈകോടതിവിധിക്കെതിരെ സിദ്ദു നല്‍കിയ അപ്പീലിലാണ്​ സുപ്രീംകോടതിയുടെ വിധി. 30 വര്‍ഷം മുമ്പ്​ 1988 […]