തുഷാരയുടെ പട്ടിണിമരണം; ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

കൊല്ലം: ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനും മാതാവിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കഴിഞ്ഞ മാര്‍ച്ച്‌ 21ന് അര്‍ദ്ധ രാത്രിയോടെയാണ് തുഷാരയെ അതീവ ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ഭര്‍ത്താവ് ചന്തുലാലും മാതാവ് ഗീതാലാലും ചേര്‍ന്ന് എത്തിക്കുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയില്‍ മരണപ്പെട്ടതായി കണ്ടെത്തുകയും ശാരീരിക പീഡനമേറ്റെന്ന സംശയത്താല്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ സ്ത്രീധന തുക ആവശ്യപ്പെട്ട് പതിവായി യുവതിയെ ഭര്‍ത്തൃവീട്ടില്‍ വച്ച്‌ പീഡിപ്പിക്കുമായിരുന്നു എന്ന വിവരം മനസിലായത്. ശാരീരിക പീഡനങ്ങള്‍ക്ക് പുറമേ […]

സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്നു; വിശക്കുമ്പോള്‍ നല്‍കിയത് പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും

ഓയൂര്‍: ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിച്ചത് സ്ത്രീധനത്തിന്‍റെ പേരില്‍ പട്ടിണിക്കിട്ടതിനെത്തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍. മരിക്കുമ്പോള്‍ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ – വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാര(27) ആണ് ഈ മാസം 21ന് അര്‍ധരാത്രി മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. സംഭവത്തെ തുടര്‍ന്ന് പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ഗീതാ ലാല്‍ (55), മകന്‍ ചന്തുലാല്‍ (30) എന്നിവരെ […]