ഡിഫ്തീരിയ ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ്​ വിദ്യാര്‍ഥിനി മരിച്ചു

പേരാവൂര്‍: ഡിഫ്തീരിയ ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ്​ വിദ്യാര്‍ഥിനി മരിച്ചു. വളയങ്ങാട് കുന്നത്ത് കൂലോത്ത് ഉദയന്‍-തങ്കമണി ദമ്പതികളുടെ മകള്‍ ശ്രീ പാര്‍വതി(14)യാണ് മരിച്ചത്. ഇന്ന്‍ രാവിലെയായിരുന്നു  അന്ത്യം. പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ മാസം ബെംഗളൂരുവില്‍ വിനോദയാത്ര പോയി വന്ന് കഴിഞ്ഞതിന് ശേഷമാണ് ശ്രീപാര്‍വതിയില്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. പനിയും ചുമയും കലശലായതിനെ തുടര്‍ന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതോടെയാണ് കോഴിക്കോട് […]

ഡെങ്കിപ്പനി ബാധിച്ച്‌ കുട്ടി മരിച്ചു; രണ്ടാഴ്ചത്തെ ആശുപത്രി ബില്‍ 18 ലക്ഷം!

ന്യൂഡല്‍ഹി: ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഏഴുവയസ്സുകാരി മരിച്ചതിനു പിന്നാലെ വീട്ടുകാര്‍ക്കു ഭീമമായ തുകയുടെ ബില്‍ നല്‍കി ആശുപത്രി. 15 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കിടന്ന ശേഷമായിരുന്നു പെണ്‍കുട്ടി മരിച്ചത്. തുടര്‍ന്നാണ് 18 ലക്ഷത്തിലേറെ രൂപയുടെ ബില്‍ ഹരിയാനയിലെ ഗുരുഗ്രാം ഫോര്‍ട്ടിസ് ആശുപത്രി അധികൃതര്‍ കുട്ടിയുടെ വീട്ടുകാര്‍ക്കു നല്‍കിയത്. നവംബര്‍ 17ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ കൊള്ളയെക്കുറിച്ച്‌, മരിച്ച കുട്ടിയുടെ ഒരു ബന്ധു പോസ്റ്റിട്ടതോടെയാണ് ഇത് സംബന്ധിച്ച വിവാദം ആരംഭിക്കുന്നത്. ”ഫോര്‍ട്ടിസ് ആശുപത്രിയില്‍ 15 ദിവസം ഡെങ്കി ബാധിച്ച്‌ കിടന്ന […]