പശുക്കള്‍ക്ക് ശ്മശാനമൊരുക്കാനൊരുങ്ങി ഭോപ്പാല്‍

ഭോപ്പാല്‍: രാജ്യത്ത് ആദ്യമായി പശുക്കള്‍ക്കായുള്ള ശ്മശാനം ഭോപ്പാലില്‍ ഒരുങ്ങുന്നു. ശ്മശാനത്തിന്‍റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് ഭോപ്പാല്‍ മേയര്‍ അലോക് ശര്‍മ അറിയിച്ചു. പശുക്കള്‍ക്ക് ശാന്തരായി അന്ത്യനിദ്ര നടത്താന്‍ പറ്റിയ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭോപ്പാല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. അതേസമയം തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന് ശല്യം സൃഷ്ടിക്കുന്ന പശുക്കളെ ഉടന്‍ തുരത്തണമെന്ന് മൃഗസംരക്ഷണ മന്ത്രി ലഖന്‍ സിംഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പശുക്കളെ ഒഴിവാക്കുന്നത് സഹാനുഭൂതിയോടെയായിരിക്കണമെന്നും മന്ത്രിയുടെ ഉത്തരവില്‍ പറയുന്നുണ്ട്. അലഞ്ഞുതിരഞ്ഞു നടക്കുന്ന പശുക്കള്‍ സൃഷ്ടിക്കുന്ന അപകടം ഒഴിവാക്കാന്‍ കോര്‍പ്പറേഷന്‍റെ […]

പശുക്കള്‍ക്ക് രാഷ്ട്രമാതാവ് പദവി

ഡെറാഡൂണ്‍: പശു ഇനി ഉത്തരാഖണ്ഡില്‍ ‘രാഷ്ട്രമാതാവ്’. പശുക്കള്‍ക്ക് ‘രാഷ്ട്രമാതാവ്’ എന്ന പദവി നല്‍കണമെന്ന പ്രമേയം ഉത്തരാഖണ്ഡ് നിയമസഭ പാസ്സാക്കിയതിനെ തുടര്‍ന്നാണിത്. നിയമസഭാ യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രി രേഖ ആര്യയാണ് പ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസടക്കമുളളവര്‍ പ്രമേയത്തെ പിന്തുണച്ചതോടെ പ്രമേയം പാസാക്കി. കൂടാതെ പശുവിനെ മൂത്രത്തിന്‍റെ ‘ഔഷധ ഗുണങ്ങളെ’ കുറിച്ചും ആര്യ സഭയില്‍ പ്രതിപാദിച്ചു. മൃഗങ്ങളില്‍ പശു മാത്രമാണ് ഓക്സിജന്‍ പുറത്തേക്ക് വിടുന്നതെന്നായിരുന്നു പ്രമേയം പാസ്സാക്കേണ്ടതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നായി അവര്‍ ചൂണ്ടിക്കാട്ടിയത്.

ഗോസംരംക്ഷകരെ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗോസംരംക്ഷകര്‍ നടത്തുന്ന അതിക്രമങ്ങളെ നിശിതമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി. അക്രമങ്ങള്‍ അഴിച്ചുവിടുന്ന ഗോസംരംക്ഷകര്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ജില്ലാതലത്തില്‍ നോഡല്‍ ഓഫീസറായി നിയമിച്ച് നിയമം ക്യ്യിലെടുക്കുന്നവര്ക്കെതിരെ നടപടികള്‍ എടുക്കണം.DGP മാരുമായി ആലോചിച്ച് ഗോസംരംക്ഷകരില്‍ നിന്നുള്ള അക്രമം തടയാന്‍ നടപടികള്‍ എടുക്കാന്‍ കോടതി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.