കൊച്ചി: ലോക ജലദിനത്തില്‍ ഇടപ്പള്ളി ലുലു മാളില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന് പോപ് അപ് ഗാലറി സൃഷ്ടിക്കുന്നു. ആര്‍ട്ടിസ്റ്റ് വിപിന്‍ ധനുര്‍ധരന്റെ കലാസൃഷ്ടിയാണ് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഏതെങ്കിലുമൊരു പ്രമേയത്തിനുവേണ്ടി ഹ്രസ്വസമയത്തേക്കൊരുക്കുന്ന കലാപ്രദര്‍ശനമാണ് പോപ് അപ് ഗാലറി. ഫോര്‍ട്ട്കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ള കനാലുകളുടെയും ജലാശയങ്ങളുടെയും ശോച്യാവസ്ഥയെക്കുറിച്ചാണ് വിപിന്റെ കലാസൃഷ്ടി. തോടുകളുടെയും ജലാശയങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് വിപിന്‍ തന്നെ രണ്ടു മാസക്കാലമായി ചെയ്തു വന്ന കലാപ്രകടനങ്ങളുടെ വീഡിയോ അടിസ്ഥാനമാക്കിയാണ് പെട്രിക്കോര്‍(പുതുമഴയുടെ മണം) എന്ന പ്രദര്‍ശനം ഒരുക്കുന്നത്. തോടുകളും ജലാശയങ്ങളും കൊണ്ട് സമ്ബന്നമായിരുന്ന കൊച്ചിയില്‍ […]

