ചങ്ങനാശേരി: പിണറായി വിജയനെയും സിപിഐഎമ്മിനുമെതിരെ വീണ്ടും എന്‍എസ്എസ്. ഇലക്ഷനുകളില്‍ സമദൂര സിദ്ധാന്തം എന്ന നയം എന്‍എസ്എസ് മാറ്റിവെക്കുമെന്നാണ് സൂചന. എന്‍.എസ്.എസ്. പറഞ്ഞാല്‍ നായന്മാര്‍ കേള്‍ക്കുമോയെന്നു കാണിച്ചുകൊടുക്കുമെന്ന് സുകുമാരന്‍ നായര്‍ സര്‍ക്കാരിനോട് പറഞ്ഞു. എന്‍.എസ്.എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന, ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ ജനിക്കുന്നതിനു മുമ്പ് നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ അല്ല കേരളത്തിലുള്ളതെന്നതിന് അവരുടെ ഭാഷ തെളിവാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. നായര്‍ സര്‍വീസ് സൊസൈറ്റി പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്നാണ് എല്‍.ഡി.എഫ്. […]
Tag: changanassery
ചങ്ങനാശ്ശേരിയിലെ ദമ്പതികളുടെ ആത്മഹത്യ; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്
കോട്ടയം: ചങ്ങനാശ്ശേരിയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ആത്മഹത്യ കുറിപ്പില്‍ സിപിഐഎം നഗരസഭാംഗം സജികുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തങ്ങളുടെ മരണത്തിന് കാരണം സജികുമാര്‍ ആണെന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ താന്‍ ആരെയും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും ദമ്പതികളുടെ ആത്മഹത്യക്കുറിപ്പിലെ കാര്യങ്ങള്‍ അറിയില്ലെന്നും സജികുമാര്‍ പറഞ്ഞു. സ്വര്‍ണ്ണപ്പണിക്കാരായ ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയില്‍ സുനില്‍ കുമാര്‍, ഭാര്യ രേഷ്മ എന്നിവരാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. ചങ്ങനാശ്ശേരി നഗരസഭാംഗവും സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗവുമായ സജി കുമാറിന്‍റെ പരാതിയിലാണ് മോഷണക്കുറ്റത്തിന് ഇവരെ പൊലീസ് ചോദ്യംചെയ്തത്. സ്വര്‍ണ്ണത്തില്‍ […]


