വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്; ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

ആലപ്പുഴ: പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കിയെന്ന കേസില്‍ നടന്‍ ഫഹദ് ഫാസിലിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയാണ് നടന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഫഹദിനോട് ചോദ്യം ചെയ്യലിന് ഹാജരാവാനും കോടതി അറിയിച്ചിട്ടുണ്ട്. നേരത്തേ, ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഫഹദിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. മൊഴിയെടുക്കാന്‍ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്നായിരുന്നു നോട്ടീസ്. കേസില്‍ ഫഹദ് ഫാസില്‍ ക്രൈംബ്രാഞ്ചിന്‍റെ നിര്‍ദ്ദേശപ്രകാരം 19 ലക്ഷം […]

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്; സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. പുതുച്ചേരിയില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്തെന്ന കേസിലാണ് നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ഇന്നു ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ് പിക്ക് മുന്‍പാകെയാണ് സുരേഷ് ഗോപി ഹാജരാകുക. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ, മൂന്നാഴ്ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് 10.15ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ സുരേഷ് ഗോപി ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണം. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ ക്രിമിനല്‍ […]

വാഹന റജിസ്ട്രേഷന്‍ കേസ്: അമലയേയും ഫഹദിനെയും ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: വാഹന റജിസ്ട്രേഷന്‍ തട്ടിപ്പുകേസില്‍ നടന്‍ ഫഹദ് ഫാസിസിനെയും നടി അമലാ പോളിനെയും ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടിസ് നല്‍കിയട്ടുണ്ട്. പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് ഇവര്‍ക്കെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫിസില്‍ എത്താന്‍ ആവശ്യപ്പെട്ടാണ് ഇവര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നത്. ഇരുവരും ഓരോ കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങള്‍ നികുതി […]