കാലിക്കറ്റ് സര്‍വകലാശാലയില്‍ കലോത്സവത്തെ ചൊല്ലി സംഘര്‍ഷം; വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി

കോഴിക്കോട്: സി സോണ്‍ കലോത്സവത്തെ ചൊല്ലി കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷം. എസ്‌എഫ്‌ഐ എംഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. എംഎസ്‌എഫുമായി സഹകരിക്കുന്ന വിദ്യാര്‍ത്ഥികളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന ആരോപണമാണ് സംഘര്‍ഷത്തിലെത്തിച്ചത്. ഇത് സംബന്ധിച്ച്‌ വൈസ് ചാന്‍സിലര്‍ക്ക് പരാതിയും നല്‍കിയിരുന്നു. പ്രതിഷേധിച്ച എംഎസ്‌എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലറെ സെനറ്റ് ഹാളില്‍ പൂട്ടിയിടുകയും ചെയ്തു. കലോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ പ്രതിഷേധം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി. ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കാലിക്കറ്റ് സര്‍വകലാശാല പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മെയ് 25, 26 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി, എം.എസ്.സി ജനറല്‍ ബയോടെക്‌നോളജി, എം.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് എന്നീ പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു. ഇവ യഥാക്രമം ജൂണ്‍ ഒമ്ബത്, പത്ത് തീയതികളില്‍ നടത്തുമെന്നും പരീക്ഷാ കേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ലെന്നും അറിയിച്ചു. മറ്റ് തീയതികളിലെ പി.ജി. എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും മാറ്റമില്ല. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെയ് 26ന് നടക്കേണ്ടിയിരുന്ന സിവില്‍ പൊലീസ് […]