ഇന്ധനവില വര്‍ദ്ധനവ്: സര്‍വീസ് നിര്‍ത്തിവെക്കാനൊരുങ്ങി സ്വകാര്യ ബസുകള്‍

കോഴിക്കോട്:  ഇന്ധനവില താങ്ങാനാകാതെ സ്വകാര്യബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാനൊരുങ്ങുന്നു. പ്രതിസന്ധി മറികടക്കാന്‍ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നല്‍കണമെന്ന് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നെങ്കിലും അന്തിമതീരുമാനമായിട്ടില്ല. ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുമ്പോള്‍ സര്‍ക്കാരിനു നികുതി നഷ്ടവുമുണ്ടാക്കുമെന്നാണു വിലയിരുത്തല്‍. കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുന്നൂറോളം ബസുകളാണ് ഇത്തരത്തില്‍ സര്‍വീസ് നിര്‍ത്തുന്നത്. പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടമകള്‍ ആര്‍ടിഒയ്ക്ക് സ്റ്റോപ്പേജ് നല്‍കാനുള്ള ഒരുക്കത്തിലാണ്. ഒരു ബസില്‍ ദിവസേന ശരാശരി 80 ലീറ്റര്‍ ഡീസല്‍ വേണ്ടിവരും. തൊഴിലാളികളുടെ കൂലി, സ്റ്റാന്‍ഡ് വാടക […]

എറണാകുളം-തൃശൂര്‍ റൂട്ടില്‍ ബസ് സര്‍വ്വീസ് പുനരാരംഭിച്ചു

കൊച്ചി : പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച കേരത്തിലെ ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിച്ച വരുകയാണ്. വെള്ളപൊക്കം നിമിത്തം ഗതാഗത തടസ്സം നേരിടേണ്ടി വന്ന എറണാകുളം തൃശ്ശൂര്‍ റൂട്ടില്‍ വാഹനങ്ങള്‍ പുനരാരംഭിച്ചു . അതോടൊപ്പം ആലുവ,പറവൂര്‍ റൂട്ടിലേയും ഗതാഗത തടസങ്ങള്‍ മാറി വീണ്ടു യാത്രയ്ക്ക് അനുജോജിയമായ സാഹചര്യം ഒരുങ്ങി. എന്നാല്‍ ഇടപ്പള്ളി ദേശിയ പാതയിലെ ഗതാഗത തടം ഇതുവരെയും ഭാഗികമായി മാത്രമേ പുനരാംഭിക്കാന്‍ സാധ്യമായിട്ടുള്ളു . ആലുവ -മാര്‍ത്താണ്ഡം പാലം വഴിയാണ് ഇപ്പോള്‍ എറണാകുളം -തൃശ്ശൂര്‍ റൂട്ടറിലെ ബസ് സര്‍വീസ് നടക്കുന്നത് […]

കൊച്ചിയിലെ സ്വകാര്യ ബസുകളെ മെട്രോ സർവീസുമായി ബന്ധിപ്പിക്കുന്നു

കൊച്ചി: മെട്രോ സർവീസുമായി കൊച്ചിയിലെ സ്വകാര്യ ബസുകളെ ബന്ധിപ്പിക്കുന്ന സംവിധാനത്തിന് തുടക്കമാകുന്നു. ഇതിന്‍റെ ആദ്യപടിയായി ബസുകളിൽ ജിപിഎസ് സംവിധാനം ഒരുക്കുന്ന കരാറിൽ കെഎംആര്‍എല്‍ ഒപ്പുവച്ചു. ആറ് മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് നീക്കം. കൊച്ചി മെട്രോയിൽ പാലാരിവട്ടത്ത് ഇറങ്ങിയാൽ ഫോർട്ട് കൊച്ചിയിലേക്ക് ഇനി എപ്പോൾ കിട്ടും ബസ് എന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട.  നഗരത്തിലെ ആയിരം സ്വകാര്യ ബസുകളെ ചേർത്തുള്ള മൊബൈൽ ആപ്പ് സംയോജിത മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി തയ്യാറാക്കുന്നുണ്ട്. മെട്രോയുടെ സമയവും നഗരത്തിലെ വിവിധ ഇടങ്ങളിലേക്ക് പോകുന്ന ബസുകളുടെ സമയവും […]