ബിഎസ്‌എഫ് ക്യാമ്പ് ആക്രമണം;ഭീകരര്‍ ലക്ഷ്യമിട്ടത് വീമാനത്താവളം???

ശ്രീനഗര്‍: ചൊവ്വാഴ്ച ബിഎസ്‌എഫ് ക്യാമ്പിനു  നേരെയുണ്ടായ  ഭീകരാക്രമണം ലക്ഷ്യംവെച്ചത് ശ്രീനഗര്‍ വിമാനത്താവളമെന്ന് റിപ്പോര്‍ട്ട്. സിആര്‍പിഎഫിന്‍റെയും ബിഎസ്‌എഫിന്‍റെയും സുരക്ഷയുള്ള ശ്രീനഗര്‍ വിമാനത്താവളത്തില്‍ കടക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഭീകരുടെ സംഘം ബിഎസ്‌എഫ് കേന്ദ്രം ആക്രമിച്ചതെന്നാണ്  ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തില്‍ രണ്ട് സൈനികര്‍  കൊല്ലപ്പെടുകയും  മൂന്ന് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു. സിആര്‍പിഎഫ് സൈനികരുടെ യൂണിഫോം ധരിച്ചാണ് ഭീകരര്‍ ആക്രമണത്തിനെത്തിയതെന്നാണ് സൂചന. ജെയ്ഷെ  മുഹമ്മദിന്‍റെ അഫ്സല്‍ ഗുരു സ്ക്വാഡ് എന്ന വിഭാഗമാണ്  ആക്രമണത്തിനു പിന്നിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിആര്‍പിഎഫ് സുരക്ഷയൊരുക്കുന്ന ശ്രീനഗര്‍ വിമാനത്താവളം […]