ലണ്ടന്‍: രണ്ട് അമ്മമാരും ഒരച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് ബ്രിട്ടിഷ് ഭരണകൂടം അനുമതി നല്‍കി. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് പകരുന്ന ജനിതകവൈകല്യം മൂലമുള്ള മാരകരോഗം തടയാനാണ് ഇത്തരം ജനനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ ഗര്‍ഭധാരണസംബന്ധിയായ നിയമങ്ങള്‍ നിയന്ത്രിക്കുന്ന എച്ച്. എഫ്.ഇ.എ, ന്യുകാസില്‍ ഫേര്‍ട്ടിലിറ്റി സെന്‍ററിനാണ് അനുമതി നല്‍കിയത്. മയോക്ലോണിക് എപിലെപ്സി വിത്ത് റാഗ്ഡ് റെഡ് ഫൈബേഴ്സ് (എം.ഇ.ആര്‍.ആര്‍.എഫ്.) എന്ന ലക്ഷത്തില്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന അപൂര്‍വമായ നാഡീരോഗം ജനിതകമായി മക്കളിലേക്ക് പടരുന്നത് തടയുകയെന്നതാണ് പുതിയ ലക്ഷ്യം മനുഷ്യകോശങ്ങള്‍ക്കുള്ളിലുള്ള മൈറ്റോകോണ്‍ട്രിയയിലെ വൈകല്യം […]

