അച്ഛന്‍ കുഴഞ്ഞുവീണപ്പോള്‍ പൊലീസ് കാഴ്ച്ചക്കാരായി: കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ കുഴഞ്ഞു വീണപ്പോള്‍ പൊലീസ് ശരിയായ രീതിയില്‍ ഇടപെട്ടില്ലെന്ന് മകനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. ക്യാബിനറ്റ് റാങ്കുള്ള ബാലകൃഷ്ണപിള്ള പ്രസംഗവേദിയില്‍ കുഴഞ്ഞു വീണപ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയായിരുന്നെന്നും തികച്ചും നിരുത്തരവാദപരായ സമീപനമായിരുന്നെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് ശ്രമിക്കേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇക്കാര്യം കൊല്ലം എസ്പിയോട് പറഞ്ഞതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നേരത്തെ, കോട്ടുക്കലില്‍ സമ്മേളന സ്ഥലത്ത് പൊലീസ് ഉണ്ടായിട്ടും ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ട സഹായം […]

ബാലകൃഷ്ണപിള്ള- സ്‌കറിയ വിഭാഗങ്ങളുടെ ലയനനീക്കം പാളി

തി​രു​വ​ന​ന്ത​പു​രം: ബാലകൃഷ്ണപിള്ള-സ്‌കറിയ തോമസ് വിഭാഗങ്ങളുടെ ലയനനീക്കം പാളി. ലയനം പ്രഖ്യാപിക്കാനിരുന്ന സംയുക്ത വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചു. ഒന്നുകൂടി ആലോചിക്കാനുണ്ടെന്ന നിലപാടാണ് സ്‌കറിയ തോമസ് വിഭാഗം എടുത്തിരിക്കുന്നത്. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയാണ് തര്‍ക്കം എന്നാണ് സൂചന. ചെയര്‍മാന്‍ സ്ഥാനം സ്‌കറിയ തോമസ് ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇ​ട​തു​മു​ന്ന​ണി വി​ക​സ​നം സം​ബ​ന്ധി​ച്ച​ സു​പ്ര​ധാ​ന ച​ര്‍​ച്ച വ്യാ​ഴാ​ഴ്​​ച ന​ട​ക്കാ​നി​രി​ക്കെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ സ്​​ക​റി​യാ തോ​മ​സ്, ആ​ര്‍. ബാ​ല​കൃ​ഷ്​​ണ​പി​ള്ള വി​ഭാ​ഗ​ങ്ങ​ള്‍ ല​യി​ക്കാ​ന്‍ ധാ​ര​ണയായത്. മു​ന്ന​ണി പ്രവേശന​ സാ​ധ്യ​ത തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ തിങ്കളാഴ്ച ആ​ര്‍. ബാ​ല​കൃ​ഷ്​​ണ പി​ള്ള​യും സ്​​ക​റി​യാ […]