അയോധ്യ കേസ്; ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു.ലളിത് പിന്‍മാറി

ന്യൂഡല്‍ഹി: അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാബഞ്ച് പുനഃസംഘടിപ്പിക്കും. ബഞ്ചില്‍ അംഗമായ ജസ്റ്റിസ് യു.യു.ലളിത് പിന്മാറാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് ബഞ്ച് പുനഃസംഘടിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിച്ചത്. മുമ്ബ് ബാബ്‍റി മസ്ജിദ് കേസുമായി ബന്ധപ്പെട്ട ഒരു കേസില്‍ മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിംഗിന് വേണ്ടി അഭിഭാഷകനായിരിക്കെ യു.യു. ലളിത് ഹാജരായിട്ടുണ്ടെന്ന് കാണിച്ച്‌ സുന്നി വഖഫ് ബോര്‍ഡ് നിലപാടെടുത്തതോടെയാണ് അദ്ദേഹം പിന്മാറാന്‍ സന്നദ്ധത അറിയിച്ചത്. കേസ് ഇനി ഈ മാസം 29-ന് പരിഗണിക്കും. രാവിലെ പത്തരയോടെയാണ് അഞ്ചംഗഭരണഘടനാബഞ്ച് […]

അയോധ്യ അനുബന്ധക്കേസ് ഭരണഘടനാ ബെഞ്ചിന് വിടില്ല

ന്യൂഡല്‍ഹി: അയോധ്യ അനുബന്ധക്കേസ് ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി. 1994ലെ ഇസ്മയില്‍ ഫറൂഖി കേസില്‍ സുപ്രീം കോടതിയുടെ പുനഃപരിശോധന ഉണ്ടാകില്ലെന്നും കോടതി വിധിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മൂന്നംഗ ബെഞ്ചില്‍ രണ്ട് വിധിന്യായങ്ങളാണ് ഉണ്ടായത്. ചീഫ് ജസ്റ്റീസും ജസ്റ്റീസ് അശോക് ഭൂഷണി ചേര്‍ന്നാണ് കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിടണ്ടതില്ലെന്നും 94ലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നും വിധിച്ചത്. അതേസമയം, ബെഞ്ചിലെ മറ്റൊരംഗമായ ജസറ്റീസ് അബ്ദുള്‍ നസീര്‍ ഇക്കാര്യത്തില്‍ […]

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി

സൂറത്ത്: അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്  രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം കോണ്‍ഗ്രസിനെതിരെ ആരോപിച്ചത്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ ബാബരി മസ്ജിദിന് വേണ്ടി വാദിക്കുന്നത് കണ്ടു. അതിന് അദ്ദേഹത്തിന് അവകാശവുമുണ്ട്. 2019ലെ തെരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്നാണ് അദ്ദേഹം വാദിച്ചത്. എന്ത് കൊണ്ടാണ് അദ്ദേഹം ഈ വിഷയം തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്നും മോദി ചോദിച്ചു. മുത്തലാഖ് വിഷയത്തില്‍ താനൊരിക്കലും മൗനം പാലിക്കില്ല. അത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് […]