കൊച്ചി: മുകേഷിനെതിരായ ലൈംഗികാരോപണത്തില്‍ കൊല്ലത്ത് വന്‍ പ്രതിഷേധം ഉയരുകയാണ്. എംഎല്‍എയുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. എംഎല്‍എയുടെ കോലവും കത്തിച്ചു. അതേസമയം പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് നിയമ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസ് പരിസരത്തുണ്ടായിരുന്ന മുകേഷിന്‍റെ ചിത്രമുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ കീറിക്കളഞ്ഞു. അതേസമയം, മുകേഷിനെതിരെ. ആരോപണം ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ താന്‍ ഉന്നയിച്ച പ്രശ്നത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനോട് ടെസ് ജോസഫ് കടുത്ത വിയോജിപ്പ് […]
Tag: AK Balan
പാര്‍ട്ടി ‘അവള്‍ക്കൊപ്പം’ തന്നെ; കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും എ.കെ ബാലന്‍
പി.കെ.ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന വിവാദത്തില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. പരാതിക്കാരിയുടെ പരാതിയില്‍ കൃത്യമായ നടപടിയുണ്ടാകും. അന്വേഷണത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടാമെന്നും ബാലന്‍ പറഞ്ഞു. ലൈംഗിക ആരോപണ പരാതിയില്‍ പരാതിക്കാരിയുടെ വിശ്വാസം കാക്കും. വിഷയം സംഘടനാപരമായി അന്വേഷിക്കണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും മന്ത്രി പാലക്കാട് പറഞ്ഞു. നിയമന്ത്രി കൂടിയായ താന്‍ അന്വേഷണ കമ്മീഷന്റെ ഭാഗമാകുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടനാപരമായി അന്വേഷിക്കാണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. അതനുസരിച്ചാണ് പാര്‍ട്ടിയില്‍ പരാതി നല്‍കിയത്. ഇതില്‍ അതൃപ്തി തോന്നിയാല്‍ പരാതിക്കാരിക്ക് […]
ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ആര് ബഹിഷ്‌കരിച്ചാലും പ്രശ്‌നമല്ല: മന്ത്രി എ.കെ ബാലന്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ആര് ബഹിഷ്‌കരിച്ചാലും സര്‍ക്കാരിന് പ്രശ്‌നമല്ലെന്ന് മന്ത്രി എ.കെ ബാലന്‍. ഡോ. ബിജു ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമാണ്. കലാകാരന്‍മാര്‍ വികാരപരമായി പെരുമാറുന്നവരാണ്. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. കലാകാരന്‍മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും എന്നും തങ്ങള്‍ അനുവദിച്ചു കൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ അവരുടെ സ്വതന്ത്രമായ നിലപാടിന് കൂച്ചുവിലങ്ങിടില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കുന്ന കാര്‍ട്ടൂണിനുള്ള […]
അമ്മ വിവാദം; സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കേണ്ട സാഹചര്യമില്ലെന്ന് എ.കെ ബാലന്‍
തിരുവനന്തപുരം: താരസംഘടനയായ എ.എം.എം.എയില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നു . ഇതിന്‍റെ മുന്നോടിയായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അമ്മ പ്രസിഡന്‍റ് മോഹന്‍ലാലുമായി ചര്‍ച്ച നടത്തി. മന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. ദിലീപിനെ എ.എം.എം.എയില്‍ തിരിച്ചെടുത്തതിനെതിരെ ഡബ്ല്യൂ.സി.സി പ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതി അമ്മ നേതൃത്വം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ഏകപക്ഷീയമായി തീരുമാനം എടുക്കില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി […]