തിരുവനന്തപുരം : വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികള്‍ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശ്രീജിത്തിന്‍റെ മരണത്തില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. അത് ക്വാസി ജുഡീഷ്യല്‍ പ്രക്രിയയാണ്. അതുകൊണ്ടുതന്നെ മുന്‍വിധിയോടെ പ്രസ്താവന നടത്തുന്നത് ശരിയല്ല. കേസന്വേഷണത്തില്‍ മികവു തെളിയിച്ച സംഘമാണ് ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം അന്വേഷിക്കുന്നത്. തങ്ങളെ ബലിയാടാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കൊണ്ടുള്ള ആര്‍ടിഎഫുകാരുടെ വീഡിയോ സന്ദേശം പുറത്തുവന്നതായി അറിഞ്ഞു. അത് നേരില്‍ കണ്ടില്ല. ഇത് ലഭിച്ചാല്‍ അതും പ്രത്യേക അന്വേഷണസംഘത്തിന് […]

