എ ആര്‍ റഹ്മാന്‍റെ മകള്‍ മുഖം മറച്ച് വേദിയിലെത്തിയ ദൃശ്യങ്ങള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ചെന്നൈ: സ്ലം ഡോഗ് മില്ല്യണയറിന്‍റെ പത്താം വാര്‍ഷികാഘോഷത്തിന് എ ആര്‍ റഹ്മാന്‍റെ മകള്‍ ഖദീജ മുഖം മറച്ച് വേദിയിലെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഇതിനെ ചൊല്ലിയുള്ള ചര്‍ച്ച കൊഴുക്കുകയാണ് . സുപ്രസിദ്ധ സംഗീതകാരന്‍ എആര്‍ റഹ്മാന്‍റെ പെണ്‍മക്കളില്‍ ഒരാള്‍ മുഖംമറച്ചും മറ്റൊരു മകള്‍ മുഖം മറയ്ക്കുകയോ തട്ടമിടുകയോ ചെയ്യാതെയും സമുഹത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്താണ് തെറ്റ്? കറുത്ത പട്ടുസാരി ധരിച്ച് കണ്ണുകള്‍ മാത്രം കാണുന്ന തരത്തിലായിരുന്നു ഖദീജയുടെ വസ്ത്രധാരണം. റഹ്മാന്‍റെ മകള്‍ യാഥാസ്ഥിതികവേഷം ധരിക്കുമെന്ന് കരുതിയില്ലെന്ന് പറഞ്ഞുകൊണ്ട് […]