കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

കൊല്ലം: കൊല്ലം ട്രിനിറ്റി സ്കൂളിലെ  കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരിയാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൗരി സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.  തുടര്‍ന്ന് കുട്ടിയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്നും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍  തലയ്ക്കും ആന്തരികാവയങ്ങള്‍ക്കുമേറ്റ മുറിവ് ഗുരുതരമായിരുന്നതിനാല്‍ സ്ഥിതി മോശമാവുകയായിരുന്നു.

സ്കൂളിനെതിരെയും കുട്ടിയെ ആദ്യമെത്തിച്ച ആശുപത്രിക്കെതിരെയും വ്യാപക പ്രതിഷേധമാണ് നിലവിലുള്ളത്.  അധ്യാപികമാരുടെ കടുത്ത മാനസിക പീഡനത്തെത്തുടര്‍ന്നാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പിതാവ് കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ  അടിസ്ഥാനത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവര്‍ ഒളിവിലാണ്.

കുട്ടിയെ  ആദ്യമെത്തിച്ച ആശുപത്രിയില്‍ നാലു മണിക്കൂറോളം കുട്ടിക്ക് ചികിത്സ നല്‍കിയില്ലെന്നാണ്  അടുത്ത പരാതി. സ്കൂളും ആശുപത്രിയും ഒരേ മാനേജ്മെന്‍റിന്‍റേതാണെന്നും  അതാണ് അവഗണനയ്ക്ക് കാരണമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

 

prp

Related posts

Leave a Reply

*