ഡിവൈഎഫ്‌ഐ നേതാവിന്‍റെ ഭീഷണി; വീഡിയോ പോസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

പാലക്കാട്: ഡിവൈഎഫ്‌ഐ നേതാവിന്‍റെ ഭീഷണിയെ തുടര്‍ന്ന് താന്‍ ആത്മഹത്യാ ചെയ്യുകയാണെന്ന് വീഡിയോ പോസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ച ശേഷമായിരുന്നു ആത്മഹത്യ. പട്ടാമ്പി  മരുതൂര്‍ മലയില്‍ ജനാര്‍ദ്ദനന്‍റെയും രമണിയുടെയും മകനായ ശ്രീജിത്താണ്(19) മരിച്ചത്.

ഡിസംബര്‍ 4 നാണ് ശ്രീജിത്ത് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.ഡിവൈഎഫ്‌ഐ യുടെ മരുതൂര്‍ നേതാവ് ഉമ്മര്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നത് ഭയന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു വീഡിയോയില്‍ പറയുന്നത്. പലിശക്ക് പണം നല്‍കിയത് തിരിച്ച്‌ നല്‍കാത്തതിനാല്‍ ഉമ്മര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നുവെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും വീഡിയോയില്‍ ശ്രീജിത്ത് പറയുന്നു.

ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും,മാതാപിതാക്കളെ ഉപേക്ഷിച്ച്‌ മരിക്കുന്നതില്‍ സങ്കടമുണ്ടെന്നും ശ്രീജിത്ത് വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു

Related posts

Leave a Reply

*