ഇനിയും വില്‍ക്കാനുണ്ട് 63% സ്‌പെക്‌ട്രം; ജിയോ മുന്നില്‍; സര്‍ക്കാരിന് കിട്ടിയത് 77,815 കോടി

ടെലികോം സ്‌പെക്‌ട്രം ലേലം ആദ്യഘട്ടം കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചതിലേറെ നേട്ടമുണ്ടാക്കി. കമ്ബനികള്‍ അതിലേറെ നേട്ടം പ്രതീക്ഷിച്ചാകും ലേലത്തില്‍ പങ്കെടുത്തിട്ടുണ്ടാവുക.

855.60 മെഗാഹെട്‌സ് സെപ്ക്‌ട്രം ഓപ്പറേറ്റര്‍മാര്‍ വാങ്ങിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന് 77,815.80 കോടി രൂപയാണ് ലഭിക്കുക. 2010ല്‍ ആണ് ലേല പ്രക്രിയകള്‍ തുടങ്ങിയത്.

സ്‌പെക്‌ട്രം പിടിച്ചതില്‍ മുന്നില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ആണ്. കേരളമടക്കം 22 സ്‌പെക്‌ട്രം റിലയന്‍സ് സ്വന്തമാക്കി. 57,122.65 കോടിയുടെ സ്‌പെക്‌ട്രം ജിയോയുടെ കൈകളില്‍ എത്തി.

ലേലം വഴി സര്‍ക്കാരിന് 27000 കോടി രൂപ മൂന്‍കൂര്‍ ലഭിക്കും. 2021 സാമ്ബത്തിക വര്‍ഷം 20,000 കോടി രൂപയും അടുത്ത സാമ്ബത്തിക വര്‍ഷം സെപ്ക്‌ട്രം ലഭിക്കുമ്ബോള്‍ ശേഷിക്കുന്ന 7000 കോടി രൂപയും.

ആദ്യ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചത് 45,000 കോടിയായിരുന്നു. അതിലേറെ കിട്ടിയെന്നതാണ് കേന്ദ്രത്തിന്റെ നേട്ടം.

ആകെ 2,308 മെഗാഹെട്‌സ് സ്‌പെക്‌ട്രം ലേലത്തിന് വെച്ചിരുന്നു. 3.92 ലക്ഷം കോടി രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.
ഇതില്‍ 37 ശതമാനം മാത്രമാണ് ആദ്യഘട്ടത്തില്‍ വിറ്റത്. 700 മെഗാഹ്ട്‌സ്, 2500 മെഗാഹെട്‌സ് എന്നി രണ്ട് ബാന്‍ഡുകളിള്‍ സ്‌പെക്‌ട്രം ആരും വാങ്ങിയില്ല. 2016ല്‍ 700 മെഗാഹെട്‌സ് വാങ്ങാന്‍ കമ്ബനികള്‍ തയ്യാറായിരുന്നില്ല. ഇനി സ്‌പെക്‌ട്രം വില കുറയ്ക്കാന്‍ ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ (ട്രായ്) യോട് സര്‍ക്കാര്‍ ആവശ്യപ്പെടണം.

57,122.65 കോടി രൂപയുടെ 488.35 മെഗാഹെര്‍ട്സ് സ്‌പെക്‌ട്രം റിലയന്‍സ് ജിയോ വാങ്ങി,. 19,939 കോടി രൂപ സര്‍ക്കാരിന് മുന്‍കൂര്‍ നല്‍കും. 185.698.75 കോടി രൂപയ്ക്ക് 355.45 മെഗാഹെര്‍ട്സുമായി ഭാരതി എയര്‍ടെല്‍ രണ്ടാമതായി. 7,000 കോടി രൂപ കമ്ബനി മുന്‍കൂര്‍ നല്‍കും. വോഡഫോണ്‍ ഐഡിയ കുറഞ്ഞ സ്‌പെക്‌ട്ര മാത്രമേ സ്വന്തമാക്കിയുള്ളൂ. ആകെ 11.80 മെഗാഹെര്‍ട്‌സ്. മൊത്തം 1,993.40 കോടി രൂപയ്ക്ക് വാങ്ങി.

prp

Leave a Reply

*