അവധിക്ക് പോയി തിരിച്ചെത്തുന്ന വീട്ടുജോലിക്കാരെ തൊഴിലുടമകള്‍ നേരിട്ട് സ്വീകരിക്കണമെന്ന് സൗദി

അവധിക്ക് നാട്ടില്‍പോയി തിരിച്ചെത്തുന്ന വീട്ടുജോലിക്കാരെ വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് സ്വീകരിക്കേണ്ട പൂര്‍ണ ഉത്തരവാദിത്തം തൊഴിലുടമകള്‍ക്കാണെന്ന് സൗദി മുസ്നെദ് പ്ലാറ്റ്‌ഫോം.

ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കാന്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള മുസ്നെദ് പ്ലാറ്റ്‌ഫോം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. Employers should directly accept domestic workers who come after leave

അവധി കഴിഞ്ഞെത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കാന്‍ രാജ്യത്തെ ഏഴ് അന്തര്‍ദേശീയ വിമാനത്താവളങ്ങളിലും സൗകര്യമൊരുക്കി. റിയാദ് കിങ് ഖാലിദ് വിമാനത്താവളം, ദമ്മാം കിങ് ഫഹദ് വിമാനത്താവളം, ഖസീമിലെ അമീര്‍ നാഇഫ് വിമാനത്താവളം, മദീനയിലെ അമീര്‍ മുഹമ്മദ് വിമാനത്താവളം എന്നിവ കൂടാതെ ഹാഇല്‍, അല്‍-അഹ്സ, അബഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇത്തരം ഈ സൗകര്യമുണ്ടെന്ന് മുസ്നെദ് വ്യക്തമാക്കി.

ഗാര്‍ഹിക തൊഴിലാളികളെ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് സ്വീകരിക്കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്. സൗദിയിലേക്ക് ആദ്യമായി വരുന്ന ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കേണ്ടതും തൊഴിലുടമക്ക് കൈമാറേണ്ടതും റിക്രൂട്ടിങ് ഓഫീസുകളുടെ ഉത്തരവാദിത്തമാണെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് വ്യകത്മാക്കി.

prp

Leave a Reply

*