അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി നാടുവിട്ട 16 കാരന്‍ പിടിയില്‍; പിന്നില്‍ ബ്ലൂ വെയ്ലിനേക്കാള്‍ അപകടകാരിയായ ഗെയിം?

ദില്ലി:  അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന 16കാരനെ വാരാണാസിയില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ ആഴ്ച നോയിഡയിലെ ഫ്ളാറ്റിലാണ് അഞ്ജലി അഗര്‍വാള്‍, മകള്‍ മണികര്‍ണിക എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്ന് മുതല്‍ കാണാതായ മകനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.

ബാറ്റുകൊണ്ട് തലയ്ക്ക് നിരവധി തവണ അടിച്ചും കുത്തിയുമാണ് ഇരുവരെയും കൊന്നത്. അഞ്ജലിയുടെ തലയില്‍ ഏഴ് മുറിവുകളും മണികര്‍ണയുടെ തലയില്‍ അഞ്ച് മുറിവുകളുമാണ് ഉണ്ടായിരുന്നത്. രക്തം പുരണ്ട കത്രികയും സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.

രണ്ട് പേരുടേയും മരണം സംഭവിച്ചത് തലക്കേറ്റ ആഘാതം മൂലമാണെന്ന് വ്യാഴാഴ്ച ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടില്‍ നിന്നും രണ്ട് ലക്ഷം രൂപയും അമ്മയുടെ മൊബൈല്‍ ഫോണും എടുത്താണ് മകന്‍ വീടുവിട്ടുപോയത്. എന്നാല്‍ ഫോണ്‍ അന്ന് മുതല്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്.

അതേസമയം, വിദ്യാര്‍ഥി ‘ഗാങ്സ്റ്റര്‍ ഇന്‍ ഹൈസ്കൂള്‍’ എന്ന ഗെയിമിന് അടിമയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഗെയിമുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി.

 

prp

Related posts

Leave a Reply

*