തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്തുവച്ചു. നാലു വാല്യങ്ങളിലായി ആകെ 1073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍വച്ചത്.
മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി പ്രതിപക്ഷം ബഹളംകൂട്ടിയെങ്കിലും സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. രാവിലെ ഒമ്പതിനാണു സമ്മേളനം ആരംഭിച്ചത്. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കെ.എന്‍.എ. ഖാദറിന്റെ സത്യപ്രതിജ്ഞ ആദ്യം നടന്നു. പിന്നാലെ സോളാര്‍ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടികളും സംബന്ധിച്ച് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക പ്രസ്താവന നടത്തി.
അതേസമയം തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കുന്നതായി അറിയിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയാനാണു തീരുമാനിച്ചിട്ടുള്ളത്.

