കൊച്ചി : സോളാര്‍ പീഡനക്കേസ് എറണാകുളത്തെ കോടതിയിലേയ്ക്ക് മാറ്റി. സോളാര്‍ കേസ് പ്രതി സരിത.എസ് നായരുടെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാല്‍ എം.പിയ്ക്കും എതിരെ എടുത്ത കേസാണ് എറണാകുളത്തെ കോടതിയിലേയ്ക്ക് മാറ്റിയിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും ഔദ്യോഗിക വസതികളില്‍ വച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് സരിതയുടെ പുതിയ പരാതി. എന്നാല്‍, ശബരിമല വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇതിന് പിന്നിലെന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്.
