ബംഗളൂരു: കര്‍ണാടകയില്‍ ദലിത് യുവതിയെ വിവാഹം കഴിച്ചതിന് യുവാവിനും കുടുംബത്തിനും സമൂഹവിലക്ക്. ലിങ്കടഹള്ളിയിലെ സഹ്യാദ്രിപുരയില്‍ താമസിക്കുന്ന സോമശേഖറിനും കുടുംബത്തിനുമാണ് വിലക്ക്.
ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന ദലിത് യുവതിയെയാണ് സോമശേഖര്‍ വിവാഹം കഴിച്ചത്. വിവാഹശേഷം ദമ്ബതികള്‍ ബംഗളൂരുവില്‍ ജോലി ആവശ്യത്തിനായി മാറിത്താമസിക്കുകയും ചെയ്തു. എന്നാല്‍, കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ ദമ്ബതികള്‍ ഗ്രാമത്തില്‍ തിരിച്ചെത്തി. ഇതോടെ ഗ്രാമത്തിലെ സവര്‍ണര്‍ ഇവര്‍ക്കും കുടുംബത്തിലും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
ഗ്രാമത്തിലെ മറ്റു കുടുംബങ്ങള്‍ സോമശേഖറിന്റെ കുടുംബത്തോട് സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. സംസാരിച്ചാല്‍ 5000 രൂപ പിഴ നല്‍കണം. ഗ്രാമത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനും ഇവര്‍ക്ക് അനുവാദമില്ല. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിനൊപ്പം സോമശേഖറിന്റെ കുടുംബത്തില്‍നിന്ന് പൂജാദ്രവ്യങ്ങള്‍ സ്വീകരിക്കരുതെന്ന് പുരോഹിതര്‍ക്ക് നിര്‍ദേശവും നല്‍കി.
വിലക്കിനെ തുടര്‍ന്ന് സോമശേഖര്‍ അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ ഇടപെടണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.Dailyhunt

