ഫുടബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇന്ന് പിറന്നാള്‍. നിലവില്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിനു വേണ്ടിയും മഞ്ചെസ്റ്റര്‍ യുണൈറ്റഡ് വേണ്ടിയും കളിക്കുന്ന ഇദ്ദേഹത്തെ ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാളായാണ് കണക്കാക്കുന്നത്.സി.ഡി. നാസിയൊനല്‍ ടീമിലാണ് റൊണാള്‍ഡോ തന്റെ കരിയര്‍ ആരംഭിച്ചത്.2008-ല്‍ റൊണാള്‍ഡോ തന്റെ ആദ്യ യുവെഫ ചാമ്ബ്യന്‍സ് ലീഗ് നേടി. കലാശക്കളിയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു. ലോകത്തിലെ ഏറ്റവും വിപണനപരവും പ്രശസ്തവുമായ കായികതാരങ്ങളിലൊരാളായ റൊണാള്‍ഡോ 2016 ലും 2017 ലും ഫോബ്‌സ് ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അത്‌ലറ്റായും 2016 മുതല്‍ 2019 വരെ ഇഎസ്‌പിഎന്‍ ലോകത്തെ ഏറ്റവും പ്രശസ്തമായ അത്‌ലറ്റായും തിരഞ്ഞെടുക്കപ്പെട്ടു. കരിയറില്‍ ഒരു ബില്യണ്‍ ഡോളര്‍ സമ്ബാദിച്ച ആദ്യത്തെ ഫുട്ബോള്‍ കളിക്കാരനും മൂന്നാമത്തെ കായികതാരവുമാണ് റൊണാള്‍ഡോ.

