മട്ടന്നൂര്‍: ഷുഹൈബ് വധക്കസിലെ ഒന്നാം പ്രതിയുൾപ്പെടെ നാലു പ്രതികളുടെ ജാമ്യഹർജ്ജി കോടതി തള്ളി. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യഹർജ്ജിയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.
ഫെബ്രുവരി 12ന് രാത്രിയാണ് മട്ടന്നൂരിനടുത്ത എടയന്നൂരില്‍ സുഹൃത്തിനൊപ്പം തട്ടുകടയില്‍ ഇരിക്കവേ ഷുഹൈബ് ആക്രമിക്കപ്പെട്ടത്. അരക്കുതാഴെ 37 വെട്ടുകളേറ്റ് ചോര വാര്‍ന്നായിരുന്നു മരണം.
